കെപിഎസി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കാരാണ്… അവർക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാകും ഇങ്ങനെയൊരു തീരുമാനമെടുത്തത്; സുരേഷ് ഗോപി

ചികിത്സയിൽ കഴിയുന്ന നടി കെപിഎസി ലളിതയ്ക്ക് കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കായി ദാതാവിനെതേടി മകൾ ശ്രീകുട്ടി ഭരതൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു. ശ്രീക്കുട്ടി ഭരതന്റെ കുറിപ്പ് സിനിമാ മേഖലയിലെ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നുണ്ട്‌. കെപിഎസി ലളിതയുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നാണ് മകൾ കുറിപ്പിൽ പറഞ്ഞത്

സ്വന്തം മക്കൾക്ക്, അമ്മയ്ക്ക് കരൾ കൊടുത്തു കൂടെ എന്ന് ചോദിക്കുന്നവരോട് കെപിഎസി ലളിതയുടെ മകൾക്ക് പറയാനുള്ളത് എന്ന തലക്കെട്ടോടെ നിരവധി പേരാണ് ഈ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. മക്കളുടെ കരൾ അമ്മയുടെ രക്തഗ്രൂപ്പുമായി ചേരാത്തതാണ് മക്കൾക്ക് കരൾ ദാനത്തിന് സാധിക്കാത്തത്.

കെപിഎസി ലളിതയുടെ ചികിത്സചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തത് വലിയ ചർച്ചാ വിഷയമായിരുന്നു. നാലു പതിറ്റാണ്ടോളമായി സിനിമാ മേഖലയിലെ സജീവ സാന്നിധ്യമായ കെപിഎസി ലളിതയ്ക്ക് ഇത്രകാലമത്രയും കൊണ്ട് സമ്പാദിച്ച പണം മതിയാകില്ലേ ചികിത്സയ്ക്ക് എന്നായിരുന്നു പൊതുവായി ഉയർന്ന വിമർശനങ്ങൾ. എന്നാൽ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കെപിഎസി ലളിതയുടെ ചികിത്സചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സർക്കാരിന്റെ മുന്നിൽ അപേക്ഷ വന്നതുകൊണ്ടാകും കെപിഎസി ലളിതയുടെ ചികിത്സ ഗവൺമെന്റ് ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് നടനും എംപിയുമായ സുരേഷ് ഗോപിയും പറഞ്ഞു. ‘നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാകും. അത് സര്‍ക്കാര്‍ പരിശോധിച്ചു. അവർക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാകും ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.

നടകങ്ങളിലൂടൊണ് കെപിഎസിലളിത സിനിമയിൽ എത്തിയത്. 10 വയസ്സുള്ളപ്പോൾ തന്നെ താരം നാടകങ്ങളിൽ സജീവമാവുകയായിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് നടിയെ തേടി നിരവധി കഥാപാത്രങ്ങളെത്തുകയായിരുന്നു, ഹോം ആണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന മലയാള സിനമ. റിലീസിനൊരുങ്ങുന്ന ഒരുങ്ങുന്ന നിരവധി സിനിമകളിൽ കെപിഎസി ലളിത ഭാഗമാണ്,

Noora T Noora T :