ഒരാളെ പ്രണയിച്ചിരുന്നു; എന്നാല്‍ ആ പ്രണയം വിവാഹത്തില്‍ അയാൾ എത്തിയില്ല; ഒടുവിൽ സംഭവിച്ചത്!

കുട്ടിപ്പട്ടാളം എന്ന ജനപ്രിയ പരിപാടിയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായി മാറുകയായിരുന്നു സുബി സുരേഷ്. അവതാരകയിലുപരി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്
ജയറാം നായകനായ കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമ രംഗത്ത് എത്തുന്നത്.

കഴിഞ്ഞ ദിവസം നടി ആനി അവതാരകയായ സെലിബ്രിറ്റി ചാറ്റ് ഷോ ആയ ആനീസ് കിച്ചണില്‍ സുബി അതിഥിയായി എത്തിയിരുന്നു. പരിപാടിക്കിടെ സുബി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

‘തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് പരിപാടിക്ക് ഇടെയില്‍ സുബി വെളിപ്പെടുത്തി. ഒരാളെ പ്രണയിച്ചിരുന്നു എന്നും എന്നാല്‍ ആ പ്രണയം വിവാഹത്തില്‍ എത്തിയില്ല എന്നും സുബി പറഞ്ഞു. പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ പ്രണയം അവസാനിപ്പിച്ചതെന്നും സുബി പറയുന്നു.

വിദേശത്ത് ജോലി ഉണ്ടായിരുന്ന ആളെയാണ് പ്രണയിച്ചത്. വിവാഹം കഴിഞ്ഞാല്‍ അമ്മയെ വിട്ട് വിദേശത്തേക്ക് പോകേണ്ടി വരും. അതിനാലാണ് പ്രണയം താന്‍ അവസാനിപ്പിച്ചതെന്ന് സുബി പറയുന്നു. പ്രണയം തുടങ്ങിയ സമയം അദ്ദേഹം നാട്ടില്‍ ഉണ്ടായിരുന്നു. പിന്നീട് വിദേശത്തേക്ക് പോയി. എന്നാല്‍ അമ്മയെ വിട്ട് തനിക്ക് എങ്ങോട്ടും പോകാനാവില്ല. അമ്മയാണ് തന്റെ എല്ലാ സപ്പോര്‍ട്ടും പ്രണയത്തെ കുറിച്ച് അമ്മയോട് പറഞ്ഞിരുന്നെങ്കില്‍ വിവാഹം നടന്നേനെ എന്നും സുബി പറഞ്ഞു. ആദ്യം പ്രണയിച്ചയാള്‍ ഇപ്പോഴും നല്ല സുഹൃത്താണെന്നും അദ്ദേഹം വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളുടെ ഒപ്പം സുഖമായി ജീവിക്കുന്നുവെന്നും സുബി കൂട്ടിച്ചേര്‍ത്തു.

Noora T Noora T :