2020ലെ ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര അവാര്‍ഡ്; മികച്ച നടൻ ജയസൂര്യ! നടി നവ്യ നായർ.. മറ്റ് പുരസ്‌കാരങ്ങൾ ഇങ്ങനെ

2020ലെ ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. സണ്ണി എന്ന ചിത്രത്തിലൂടെ ജയസൂര്യ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരുത്തീ ചിത്രത്തിലൂടെ
നവ്യ നായർ മികച്ച നടിയായി.

മികച്ച ചിത്രമായി രണ്ട് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നിവര്‍ (സംവിധാനം-സിദ്ധാര്‍ഥ് ശിവ), ദിശ (സംവിധാനം-വി.വി.ജോസ്). സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം – എന്നിവര്‍), മധു നീലകണ്ഠനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം – സണ്ണി).

താഹിറ എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയ സിദ്ദിഖ് പറവൂര്‍ ആണ് മികച്ച തിരിക്കഥാകൃത്ത്. ഒരുത്തീ എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയ ഗോപി സുന്ദറാണ് മികച്ച സംഗീത സംവിധായകന്‍. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ എം. ജയചന്ദ്രന്‍ കരസ്ഥമാക്കി.

സിതാര ബാലകൃഷ്ണനാണ് മികച്ച ഗായിക. (ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം), വിജയ് യേശുദാസാണ് മികച്ച ഗായകന്‍. (ചിത്രം- ഭൂമിയിലെ മനോഹര സ്വകാര്യം) മികച്ച ഗാനരചയിതാവ്- അന്‍വര്‍ അലി, (ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച എഡിറ്റര്‍, ഷമീര്‍ മുഹമ്മദ്, (ചിത്രം – സണ്ണി), മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി, (ചിത്രം – കാന്തി), മികച്ച സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, (ചിത്രം – വര്‍ത്തമാനം), മികച്ച കോസ്റ്റ്യൂം – സമീറ സനീഷ്, (ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ)മികച്ച പുതുമുഖ നായകന്‍ – അക്ഷയ്, ചിത്രം – ദിശ, മികച്ച പുതുമുഖ നായിക – താഹിറ, ചിത്രം – താഹിറ, മികച്ച ബാലതാരം – കൃഷ്ണശ്രീ, ചിത്രം – കാന്തി.

Noora T Noora T :