തലയ്ക്കും മുഖത്തും പരുക്കുകള്‍… പൂനം പാണ്ഡെ ആശുപത്രിയില്‍; പ്രചരിക്കുന്ന ഈ ചിത്രങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ

നടി പൂനം പാണ്ഡെയെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു.

തലയ്ക്കും മുഖത്തും പരുക്കുകള്‍ ഏറ്റെന്നും തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷനില്‍ പറയുന്നു. പൂനം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ ഭര്‍ത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു എന്നും ചിത്രത്തോടൊപ്പം നല്‍കുന്നു.

നിരവധി പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് പൂനം പാണ്ഡെ അല്ല. 2018 സെപ്തംബര്‍ 24ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയില്‍ നിന്നും സ്‌ക്രീന്‍ഷോര്‍ട് എടുത്ത ചിത്രങ്ങളാണ് തെറ്റായ വാര്‍ത്തയായി പ്രചരിക്കുന്നത്

ചിത്രത്തില്‍ കാണുന്നത് ആര്‍ഷി പാണ്ഡെയെന്ന യുവതിയാണ്. 2018 ഓഗസ്റ്റില്‍ ഇവരുടെ വീട്ടില്‍ നടന്ന മോഷണ ശ്രമത്തിനിടെ ആര്‍ഷിയുടെ അമ്മ കൊല്ലപ്പെടുകയും ആര്‍ഷിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Noora T Noora T :