ഇനി ഫേസ്ബുക്കിലില്ല, ജോയ് മാത്യുവിന് പുതിയ വിലാസം

നിരന്തരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്ന താരമാണ് ജോയ് മാത്യു.

സമകാലീന സംഭവങ്ങൾക്കെല്ലാം ജോയ് മാത്യു തന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചിട്ടുണ്ട്

അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കാനാകും.  ജോയ് മാത്യു തല്ക്കാലം ഫേസ്ബുക്കിനോട് വിട പറയുന്നു

എന്നാൽ തന്റെ നിലപാടുകൾ അറിയിക്കാൻ പുതിയ ഒരു വെബ്‌സൈറ്റ് തന്നെ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഈ വിവരം പറഞ്ഞിരിക്കുന്നത്.

 

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ
“വര്ഷങ്ങളായി ഫേസ് ബുക്കിലായിരുന്നു ഞാൻ നിങ്ങളുമായി സംവദിച്ച് കൊണ്ടിരുന്നത് .
അപ്പോഴാണ് സ്വന്തമായി ഒരു പറബ് വാങ്ങി അവിടെ എന്റേതായ ഒരു പുര കെട്ടി താമസം മാറ്റാൻ തീരുമാനിച്ചത്. ഇനി ഞാനവിടെയെ കാണൂ. എന്റെ വിലാസം www.joymathew.com”

മാത്രമല്ല, “അമ്മയെക്കുറിച്ച്” എന്ന പേരിൽ താരസംഘടന അമ്മയിലെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചുള്ള ഒരു കുറിപ്പും വെബ്‌സൈറ്റിലൂടെ  അദ്ദേഹം പങ്കുവച്ചിട്ടുണ്ട് 

new website for joy mathew

PC :