സെക്കൻറ്റിൽ 16 ടിക്കറ്റ് ; ടിക്കറ്റ് വിൽപ്പനയിലും റെക്കോർഡ് തിളക്കവുമായി 2.0 !!!

സെക്കൻറ്റിൽ 16 ടിക്കറ്റ് ; ടിക്കറ്റ് വിൽപ്പനയിലും റെക്കോർഡ് തിളക്കവുമായി 2.0 !!!

ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിയ ചിത്രമാണ് 2.0 . ശങ്കർ- രജനികാന്ത് ചിത്രത്തിന് വൻ സ്വീകാര്യതയാണ് ഇന്ത്യയിൽ ഒട്ടാകെ ലഭിച്ചത്. വൻ ബജറ്റിൽ രജനീകാന്തിന് പുറമെ അക്ഷയ് കുമാർ , എമി ജാക്‌സൺ തുടങ്ങിയവർ അണിനിരന്ന 2.0 ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ ആണ് ചിത്രത്തെ സംബന്ധിക്കുന്ന പുതിയൊരു റേക്കോർഡ് നേട്ടം പുറത്തുവിട്ടിരിക്കുന്നത്. സെക്കന്റിൽ 16 ടിക്കറ്റ് എന്ന നിരക്കിലാണ് 2.0 വിന്റെ ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത് എന്നാണ് ബുക്ക് മൈ​ ഷോയുടെ വാർഷിക കണക്കെടുപ്പുകൾ പറയുന്നത്.

2017 ഡിസംബർ ഒന്നു മുതൽ 2018 ഡിസംബർ 18 വരെയുള്ള കണക്കുകളുടെ അനലിറ്റിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ‘2.0’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2018 ൽ വിവിധ ഭാഷകളിൽ നിന്നായി 1780 ചിത്രങ്ങളുടെ ടിക്കറ്റുകളാണ് ഈ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോം വഴി വിറ്റുപോയിരിക്കുന്നത്.

മുൻപ് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും ‘2.0’ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. മൂന്നു ഭാഷകളിലായി ഒരുങ്ങിയ ചിത്രത്തിന്റെ ഒരു മില്യണിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ പ്ലാറ്റ്‌ഫോം വഴി മുൻകൂറായി വിറ്റുപോയതെന്ന് ബുക്ക് മൈ ഷോയുടെ ചീഫ് ഓപ്പറേറ്റീവ് ഓഫീസർ ആഷിഷ് സക്സേന വെളിപ്പെടുത്തിയിരുന്നു.

new record of 2.0

Sruthi S :