ആഹാരം തേടിയെത്തുന്ന ദേശാടന പക്ഷികളെ കൊന്നു തിന്ന് നാട്ടുകാർ !! പ്രതിഷേധം കനക്കുന്നു…
മറ്റു രാജ്യങ്ങളിൽ നിന്ന് നമ്മുടെ നാട്ടിലേക്ക് ധാരാളം ദേശാടന പക്ഷികൾ എത്താറുണ്ട്. പ്രചനനത്തിനായി എത്തുന്ന ഈ രണ്ടോ മൂന്നോ മാസത്തിന് ശേഷം അവർ അവരുടെ നാട്ടിലേക്ക് തിരിച്ചു പോകാറുമുണ്ട്. എന്നാൽ ഇങ്ങനെയെത്തുന്ന പക്ഷികളെ നമ്മൾ തന്നെ കൊന്ന് തിന്നാലോ ?! അത്തരം ഒരു വൃത്തികെട്ട രീതി ചെയ്യുന്ന ആളുകൾക്കെതിരെ പ്രതിഷേധം കനക്കുകയാണിപ്പോൾ.
ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം…
അതിഥികൾക്ക് അന്ത്യകൂദാശ ഒരുക്കുന്ന നാട്…
കാതങ്ങൾ താണ്ടി നമ്മുടെ കൊച്ചുകേരളത്തിലേക്കു വിരുന്നെത്തുന്ന പറവകൾക്കു ദാരുണാന്ത്യം. അതും ദൈവത്തിന്റെസ്വന്തം നാട്ടിൽ. ആസ്‌ത്രേലിയ, അന്റാർട്ടിക്ക, തുടങ്ങി വിദേശ രാജ്യങ്ങളിൽ ശീതകാലം ആരംഭിക്കുമ്പോൾ, പ്രജനനത്തിനും ആഹാരത്തിനും മുട്ടയിട്ടു വിരിയിച്ചു കുഞ്ഞുങ്ങളുമായി തിരികെ സ്വദേശത്തേക്കു പോകാനുമാണ് ഇവരെത്തുന്നത്. നിർഭാഗ്യവശാൽ ഇവനെയൊക്കെ പോലുള്ള സാമദ്രോഹികൾ, നായിന്റെ മക്കൾ (അങ്ങനെതന്നെ സംബോധന ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു പശ്ചാത്താപവും തോന്നുന്നില്ല ) അവയെ വേട്ടയാടി കൊന്ന്, മദ്യത്തിനും മദിരാശിക്കും ഒപ്പം സേവിക്കുന്നു.
ഏഴു തലമുറ കഴിഞ്ഞാലും, ഏതു ഗംഗാനദിയിൽ മുങ്ങിക്കുളിച്ചാലും തീരില്ല ഇതിന്റെയൊക്കെ ശാപം. ആലപ്പുഴ കുമരകം, ചേർത്തല, ഹരിപ്പാട്, തകഴി, തിരുവല്ല മല്ലപ്പള്ളി മേഖലയിൽ ആണ് ഇവർ മുഖ്യമായും വാസയോഗ്യമായി കരുതുന്നത്. അവിടെ പലയിടങ്ങളിലും മുട്ട ഇട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നു. അവയ്ക്ക് ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടിയാണു അവ പാടശേഖരത്തിൽ എത്തുന്നത്. എന്നാൽ അവിടെയോ, സാമൂഹ്യ ദ്രോഹികളായ പകൽമാന്യന്മാർ അവയെ പല മാർഗത്തിലും കൊന്നൊടുക്കുന്നു.
ആഹാരത്തിനുവേണ്ടി കാത്തു കാത്തിരുന്നു അഞ്ചിലധികം വരുന്ന കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. നിന്റെയൊക്കെ വീട്ടിലും ഇതുപോലെ വൈകുന്നേരം ആഹാരവുമായി അച്ഛനും അമ്മയും വരുന്നതും കാത്തു നിന്റെ ചോരയിൽ ജനിച്ച മക്കൾ കാത്തിരിക്കുന്നു എന്ന് ഓർക്കുക. നമുക്ക് അയൽക്കാർ എങ്കിലും ആഹാരം തരും. ആ ജീവികളുടെ കുഞ്ഞുങ്ങൾക്കോ???
എന്തായാലും ഇവന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതുവരെ ഇത് മാക്സിമം ഷെയർ ചെയ്യുക. ഒരുപക്ഷെ ഈ സമയം അവന്മാർ പിടിക്കപ്പെട്ടിട്ടുണ്ടാകും. എങ്കിലും അവന്മാർക്ക് തക്കതായ ശിക്ഷ വാങ്ങിച്ചുകൊടുക്കാൻ ഈ പോസ്റ്റ് മാക്സിമം ഷെയർ ചെയ്യുക. സോഷ്യൽ മീഡിയ ഇത്രയും ജാഗരൂകരായി ഇരുന്നതുകൊണ്ടുമാത്രം ഇതുപോലെ ചിത്രങ്ങൾ നമുക്ക് വാട്സ്ആപ്പ് വഴി ലഭിച്ചു. അല്ലേൽ ആരും അറിയാൻപോകുന്നില്ല.
#മാക്സിമം_ഷെയർ ചെയ്യുക ദയവായി.
New Facebook post against people who hunting birds