നേരറിയും നേരത്ത് റിലീസിനൊരുങ്ങുന്നു; പ്രതീക്ഷയോടെ ആരാധകർ!!

മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് ചിദംബര കൃഷ്ണൻ നിർമ്മിച്ച്, രഞ്ജിത്ത് ജി.വി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നേരറിയും നേരത്ത് റിലീസിനൊരുങ്ങുകയാണ്.

സാമൂഹികമായി രണ്ട് തലങ്ങളിൽ നിലകൊള്ളുന്ന കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള ശക്തമായ പ്രണയവും, തുടർന്നുണ്ടാകുന്ന സങ്കീർണങ്ങളായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മറ്റു കഥാപാത്രങ്ങളെ മറ്റു കഥാപാത്രങ്ങളെ എസ് ചിദംബരകൃഷ്ണൻ, രാജേഷ് അഴിക്കോടൻ, എ വിമല, ബേബി വേദിക, നിഷാന്ത് എസ് എസ്, സുന്ദരപാണ്ഡ്യൻ, ശ്വേത വിനോദ് നായർ, അപർണ വിവേക്, ഐശ്വര്യ ശിവകുമാർ, നിമിഷ ഉണ്ണികൃഷ്ണൻ, കലസുബ്രമണ്യൻ എന്നിവർ അവതരിപ്പിക്കുന്നു.

ബാനർ – വേണി പ്രൊഡക്ഷൻസ്, നിർമ്മാണം – എസ് ചിദംബരകൃഷ്ണൻ, രചന, സംവിധാനം – രഞ്ജിത്ത് ജി വി, കോ – പ്രൊഡ്യൂസർ, ഫിനാൻസ് കൺട്രോളർ – എ വിമല, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി എസ് വിഷ്ണു, ആലാപനം – രഞ്ജിത്ത് ഗോവിന്ദ്, ഗായത്രി രാജീവ്, ദിവ്യ നായർ, പശ്ചാത്തലസംഗീതം – റോണി റാഫേൽ,

പ്രൊഡക്ഷൻ കൺട്രോളർ – കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബിനീഷ് ഇടുക്കി, കല – അജയൻ അമ്പലത്തറ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – അനിൽ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, സഹസംവിധാനം – അരുൺ ഉടുമ്പുൻചോല, ബോബി,

സംവിധാന സഹായികൾ – അലക്സ് ജോൺ, ദിവ്യ ഇന്ദിര, വിതരണം – ശുഭശ്രീ സ്റ്റുഡിയോസ്, ഡിസൈൻസ് – റോസ്മേരി ലില്ലു, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, പിആർഓ – അജയ് തുണ്ടത്തിൽ.

Athira A :