കാപ്പി കുടി അധികമായാൽ …

കാപ്പി കുടി അധികമായാൽ …

കാപ്പിയിലെ ഉത്തേജകമാണ് കഫീന്‍. ഉണര്‍ന്നിരിക്കാന്‍ ഇത് സഹായിക്കും. എനര്‍ജി ഡ്രിങ്കുകളില്‍ കോഫിയിലുള്ളതിനേക്കാള്‍ കഫീന്‍ ഉണ്ടാകും. ഒരു ഓവര്‍ഡോസാണ് എന്നര്‍ഥം. അധികം കാപ്പി കുടിച്ചാല്‍ അധികം കഫീന്‍ ശരീരത്തിലെത്തും. അതുണ്ടാക്കുന്ന പ്രശ്‍നങ്ങള്‍ ഇതൊക്കെയാണ്…

ടോയ്‍ലറ്റില്‍ പോകാന്‍ ശങ്ക

മൂത്രശങ്ക വര്‍ധിപ്പിക്കുന്നതാണ് കാപ്പിയുടെ സവിശേഷത. രണ്ട് മൂന്നു കപ്പില്‍ അധികമായാല്‍ വയറിളക്കത്തിനും സാധ്യതയുണ്ട്.

ഉറക്കം

പഠനങ്ങള്‍ അനുസരിച്ച് ഏകദേശം 14 മണിക്കൂര്‍ കാപ്പിയുടെ എഫക്ട് ശരീരത്തില്‍ നില്‍ക്കും. നിങ്ങളുടെ ഉറക്കം തടസപ്പെടുത്താനുള്ള ശക്തിയുണ്ട് കാപ്പിക്ക്.

പകലുറക്കം ശീലമാകും

രാത്രിയുറങ്ങിയില്ലെങ്കില്‍ നിങ്ങള്‍ പകല്‍ ഉറങ്ങേണ്ടി വരും. ക്ഷീണവും കൂടും. പകല്‍ കൂടുതല്‍ കാപ്പി അകത്താക്കിയാല്‍ ഓഫീസിലെ ഉല്‍പ്പാദനക്ഷമതപോലും നശിക്കും.

ഹൃദയമിടിപ്പ് വർധിക്കും

അധികം ഉത്തേജനം ശരീരം ആവശ്യപ്പെട്ടാല്‍ അത് നിറവേറ്റാന്‍ ഹൃദയം പാടുപെടും. നിങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തിലാകും. ശരീരം തളരും. ചിലപ്പോള്‍ തലചുറ്റലും വരാം.

കണ്ണ്

കണ്ണുകളിലെ പേശികളിലെ വലിച്ചിലും ഞരമ്പിലെ വേദനയും മറ്റും കാപ്പികുടിയോട് അനുബന്ധിച്ചുണ്ടാകുന്നതാണെന്ന് പഠനങ്ങള്‍ പറയുന്നു. കാപ്പി ശീലമാക്കുന്നവര്‍ക്കു മാത്രമല്ല ഇതെല്ലാം വരുന്നത്. പക്ഷേ, കോഫി അധികമായാല്‍ ഇതെല്ലാം വേഗത്തിലാകുമെന്ന് മാത്രം.

negatives of coffee

Sruthi S :