നീരജ് മാധവിന്റെ ഹിറ്റ് റാപ് സോങ് പണി പാളി ചലഞ്ച് ഏറ്റെടുത്ത് അജു വര്‍ഗീസ്. ഡാന്‍സ് അറിയാത്തവര്‍ക്കും ഇവിടെ ജീവിക്കണമെന്ന തലക്കുറിപ്പോട് കൂടിയാണ് അജു വര്‍ഗീസ് വീഡിയോ പങ്കുവെച്ചത്
അതെ സമയം തന്നെ തന്നെ സുരാജ് വെഞ്ഞാറമൂട്, വിനീത് ശ്രീനിവാസന്‍, ടോവിനോ തോമസ് എന്നിവരെയും അജു റാപ്പ് സോങ് അവതരിപ്പിക്കാന്‍ വെല്ലു വിളിച്ചിട്ടുണ്ട്.പ്രേക്ഷകര്‍ ഇപ്പോള്‍ പണി കിട്ടിയ ആ താരങ്ങളുടെ പണി പാളി ചലഞ്ച് കാണുവാന്‍ കാത്തിരിക്കുകയാണ്.
ലോക്ക് ഡൌണ്‍ സമയത്ത് വീട്ടില്‍ വെറുതെയിരുന്നപ്പോള്‍ ചെയ്തതാണ് റാപ്പ് സോങെന്നും ഇതെന്നും വലിയ ഹിറ്റായി മാറുമെന്നൊന്നും കരുതിയിരുന്നില്ലെന്നും നീരജ് അടുത്തിടെ പറഞ്ഞിരുന്നു.