ഇതെന്റെ പടത്തിലെ നായികയല്ല, ജീവിതത്തിലെ നായികയാണ്’; ഭാര്യക്ക് ഉഗ്രൻ സര്‍പ്രൈസ് നല്‍കി നീരജ് മാധവ്..

“ഭാര്യയ്ക്ക് ഉഗ്രൻ സർപ്രൈസ് നടൻ നീരജ് മാധവ്. ഗൗതമിന്റെ രഥം എന്ന പുതിയ സിനിമയുടെ പ്രമോഷനു വേണ്ടി കോളജിൽ എത്തിയതായിരുന്നു നടൻ നീരജ് മാധവ്. നീരജിനു ഒരു സർപ്രൈസായി അവിടെ എത്തിയ ഭാര്യ ദീപക്ക് നല്കിയതാകട്ടെ ഉഗ്രൻ സർപ്രൈസ്. തന്റെ ആരാധകരോട് വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വേറൊരാളെ കൂടി നിങ്ങൾക്കു പരിചയപ്പെടുത്താം എന്നു പറഞ്ഞ് നീരജ്, ദീപ്തിയെ വേദിയിലേയ്ക്കു ക്ഷണിക്കുകയായിരുന്നു.

തന്റെ പെട്ടന്നുള്ള ഈ വിളിയിൽ അവളുടെ ചമ്മൽ മുഖത്ത് കാണാമായിരുന്നുവെന്ന് പറഞ്ഞ് നീരജ് തന്നെയാണ് ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്,ഇതെന്റെ പടത്തിലെ നായികയല്ല, ജീവിതത്തിലെ നായികയാണെന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്കിയിട്ടിരിക്കുന്നത്.
വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി .

ഒരിടവേളയ്ക്കു ശേഷം നീരജ് നായകനായി എത്തുന്ന സിനിമയാണ് ഗൗതമിന്റെ രഥം. ഒരു നാനോ കാറിനെ ചുറ്റിപ്പറ്റി കഥപറയുന്ന രസകരമായ സിനിമയാണ് ഗൗതമിന്റെ രഥം. പുണ്യ എലിസബത്ത് ആണ് നായിക. ചിത്രം ജനുവരി 31ന് തിയറ്ററുകളിലെത്തി.

Neeraj Madhav

Noora T Noora T :