32ാം ജന്മദിനാഘോഷങ്ങള്‍ക്ക് പിന്നാലെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ നീല്‍ നന്ദ അന്തരിച്ചു

പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ നീല്‍ നന്ദ അന്തരിച്ചു. 32ാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് വിയോഗം. ഇന്ത്യന്‍ വംശജനായ നീല്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്.

നീലിന്റെ മാനേജറാണ് മരണ വിവരം അറിയിച്ചത്. എന്നാല്‍ മരണ കാരണം വ്യക്തമാക്കിയിട്ടില്ല. കുടുംബത്തിന്റെയും പെണ്‍സുഹൃത്തിന്റെയും അഭ്യര്‍ഥന മാനിച്ചാണ് മരണ കാരണം പുറത്തുവിടാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘നിര്‍ഭാഗ്യവശാല്‍ നീല്‍ നമ്മളെ വിട്ടുപിരിഞ്ഞു പോയി.

നന്ദ വളരെ മികച്ച സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നല്ലൊരു മനുഷ്യനുമാണ്. എന്റെ നല്ലൊരു സുഹൃത്തുമായിരുന്നു. അവന്റെ മുന്നില്‍ ലോകം ഉണ്ടായിരുന്നുമാനേജര്‍ പറഞ്ഞു.

നീലിന്റെ വിയോഗം ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ലോകമെമ്പാടും താരത്തിന് ആരാധകരുണ്ടായിരുന്നു. ‘ഹൃദയം തകര്‍ന്ന വേദനയോടെ നീലിന് വിട ചൊല്ലുന്നു. ഹാസ്യത്തിന് പോസിറ്റീവ് ശക്തി നല്‍കിയ നീലിന്റെ ശൂന്യത വലിയ നഷ്ടമാണ്. ഈ വാര്‍ത്ത ഞങ്ങളെ ഞെട്ടിച്ചു. ആദരാഞ്ജലികള്‍ നീല്‍.ഞങ്ങളുടെ സ്‌റ്റേജും പിയാനോയും മനോഹരമാക്കിയതിന് നന്ദി’ ദ പോര്‍ട്ട് കോമഡി ക്ലബ് എക്‌സില്‍ കുറിച്ചു.

Vijayasree Vijayasree :