മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച താര ജോഡികളാണ് ഫഹദും നസ്‌റിയയും.സിനിമയിലെ റൊമാൻസ് ജീവിതത്തിലും പ്രവർത്തികമാക്കുകയാണ് ഇരുവരും.സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടന്ന് ജനശ്രദ്ധ നേടാറുണ്ട്.ഇപ്പോളിതാ ഭര്‍ത്താവ് ഫഹദ് ഫാസില്‍ എന്തോ ആലോചിച്ച് കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. എന്ത് കൊണ്ടാണ് ഈ വര്‍ഷം ഡിസംബര്‍ ഇത്രയും പെട്ടെന്ന് വന്നതെന്ന് ആശ്ചര്യപ്പെടുന്ന എന്റെ ഭര്‍ത്താവ് എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രം പങ്കുവെച്ചത്.
എന്നാല്‍ ഫഹദിന്റെ ആശയ കുഴപ്പത്തിന് പിന്നിലെ കാരണം ഹാഷ് ടാഗിലൂടെ നസ്രിയ സൂചിപ്പിച്ചിരിക്കുകയാണ്. ഡിസംബറിലാണ് നസ്രിയയുടെ ജന്മദിനം. അതായത് ഡിസംബര്‍ 20 ന്. തനിക്ക് ജന്മദിന സര്‍പ്രൈസ് നല്‍കുന്നതില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഫഹദ് ചിന്തിക്കുകയാണെന്നാണ് നസ്രിയ തമാശ രൂപേണ പറഞ്ഞിരിക്കുന്നത്. നസ്രിയയുടെ പോസ്റ്റിന് താഴെ സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേ സമയം നസ്രിയയുടെ പിറന്നാള്‍ ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും ചിലര്‍ പറയുന്നു.
nazriya about fahad fazil