നയതാരയോട് 10 കോടി ചോദിച്ച് ധനുഷ്; നടന്റെ തനിനിറം വലിച്ചുകീറി; ധനുഷ് എന്റെ ഹൃദയം തകർത്തു; 2 വർഷമായി വിവാഹ വീഡിയോ തടഞ്ഞു!

ധനുഷിനെതിരെ തുറന്നടിച്ച് നയൻ‌താര. വിവാഹ ശേഷം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ആകാന്‍ പോകുന്ന നയന്‍താരയുടെയും വിഘ്‌നേഷിന്റെയും ലവ് ലൈഫ് സ്റ്റോറിയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ അതിനു തടസമായി നിന്നത് ധനുഷ് ആയിരുന്നു എന്നാണ് നയൻ‌താര ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിൽ ധനുഷിന് നയന്‍താര പങ്കുവെച്ച ഒരു ഓപ്പണ്‍ ലെറ്ററിലാണ് കാര്യങ്ങള്‍ പറയുന്നത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് നയന്‍താരയും വിഘ്‌നേശ് ശിവനും പ്രണയത്തിലാകുന്നത്‌.

ആ സിനിമയുടെ നിര്‍മാതാവ് ധനുഷ് ആയിരുന്നു. അതിനാൽ തന്നെ തങ്ങളുടെ ജീവിതത്തില്‍ ഒഴിച്ചു മാറ്റാന്‍ കഴിയാത്ത ആ ഒരു സിനിമയായിരുന്നു അതെന്നും, അതിലെ പാട്ടുകളുടെ ചെറിയ ഭാഗമോ, ക്ലിപ്‌സോ, എന്തിന് ഫോട്ടോകള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതിച്ചില്ലെന്നും നയൻ‌താര വെളിപ്പെടുത്തുന്നു. മാത്രമല്ല അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നുവത്രെ ഈ രണ്ട് വര്‍ഷമെന്നും നടി വെളിപ്പെടുത്തി.

ലൊക്കേഷനില്‍ നിന്നെടുത്ത ഫോട്ടോയും ഉപയോഗിക്കാന്‍ ധനുഷിന്റെ എന്‍ ഒ സി കിട്ടുന്നതിനായി രണ്ട് വര്‍ഷമായി നയന്‍താരയും വിഘ്‌നേശ് ശിവനും ശ്രമിക്കുകയായിരുന്നുവത്രെ. പാട്ടിലെ ചില വരികള്‍ ഉപഗോയിച്ചതിന് പിന്നാലെ ധനുഷില്‍ നിന്ന് വക്കീല്‍ നോട്ടീസ് വന്നെന്നും അതൊട്ടും പ്രതീക്ഷിച്ചില്ലെന്നും നിങ്ങളുടെ വക്കീല്‍ നോട്ടീസില്‍ താൻ തകര്‍ന്നുപോയെന്നും നയൻ‌താര കുറിച്ച്.

അതേസമയം ഇത് ബിസിനസ് പരമായ ഒരു പ്രശ്‌നമല്ലെന്നും തീര്‍ത്തും നിങ്ങളുടെ വ്യക്തി വൈരാഗ്യമാണ് എന്ന് വ്യക്തമാണെന്നുമാണ് നയൻ‌താര പറയുന്നത്. ആ സിനിമയിലെ പാട്ടിന്റെ മൂന്ന് സെക്കന്റ് വീഡിയോ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉപയോഗിച്ചതിന് പത്ത് കോടി രൂപയാണ് ധനുഷ് ആവശ്യപ്പെട്ടതെന്ന് നടി പറയുന്നു.

ധനുഷ് എത്തരത്തിലുള്ള ആളാണ് എന്ന് അതിലൂടെ വ്യക്തമാണെന്നും ഇതിനൊക്കെ ദൈവത്തിന്റെ കോടതിയില്‍ നടൻ ഉത്തരം പറയേണ്ടി വരുമെന്നും നയൻ‌താര ചൂണ്ടിക്കാട്ടി. ഈ നല്ലവന്റെ മുഖമൂടിയണിങ്ങ് എത്രകാലം ധനുഷിന് ഈ ലോകത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കും. സിനിമാ പാരമ്പര്യമില്ലാത്തവര്‍ക്കും ഇവിടെ വളരാമെന്നും നിങ്ങളുടെ ഈഗോയും, മറ്റുള്ളവരുടെ വളര്‍ച്ചയിലുള്ള ഫ്രസ്‌ട്രേഷനും മാറട്ടെ എന്ന് ആഗ്രഹിക്കുന്നെന്നും നയന്‍താര കൂട്ടിച്ചേർത്തു.

Vismaya Venkitesh :