പ്രണയം തലയ്ക്കു പിടിച്ചപ്പോൾ വിഘ്‌നേശിന് വേണ്ടി മണിരത്നം ചിത്രം ഉപേക്ഷിച്ച് നയൻ‌താര !

ലേഡി സൂപ്പർ സ്റ്റാറായി മുന്നേറുകയാണ് നയൻ‌താര . സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയാണ് നയൻ‌താര ശ്രേദ്ധെയ ആകുന്നത്. വിഘ്‌നേശ് ശിവനുമായുള്ള പ്രണയവും നയൻതാരയെ വാർത്തകളിൽ നിറച്ചു.

സൂപ്പര്‍താരങ്ങളുടെ പിന്‍ബലം ഇല്ലാതെ തന്നെ നയന്‍താര തന്റെ സിനിമകള്‍ ബോക്‌സോഫീസ് സൂപ്പര്‍ ഹിറ്റാക്കുന്നു. അതിനൊപ്പം ചില ബിഗ് ബജറ്റ് ചിത്രങ്ങളും നയന്‍ കരാറ് ചെയ്യുന്നുണ്ട്.

എന്നാല്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറിയതിന്റെ കാരണം ഇപ്പോഴും പ്രേക്ഷകര്‍ക്കറിയില്ല. അതിന് കാരണം വിഘ്‌നേശ് ശിവനാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഒരു യൂടൂബ് ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി നയന്‍താരയും വിഘ്‌നേശ് ശിവനും അടുപ്പത്തിലാണ്. ഇരുവരുടെയും വിവാഹം ഉടന്‍ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. നയന്‍താര ഇപ്പോള്‍ കരാറ് ചെയ്തിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം നടത്താനാണ് ആലോചിക്കുന്നത്.

എന്നാല്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിന് ഒരു വര്‍ഷത്തോളം സമയമെടുക്കും. അതുവരെ കാത്തു നില്‍ക്കാന്‍ കഴിയില്ല. വിവാഹം ഇനിയും തള്ളിപ്പോകാന്‍ കഴിയാത്തത് കൊണ്ടാണത്രെ നയന്‍ മണിരത്‌നം ചിത്രം ഉപേക്ഷിച്ചത്.

nayanthara rejected manirathnam movie for vighnesh sivan

Sruthi S :