നയന്‍സിനെ വളര്‍ത്തിയത് സിനിമയാണ്, അതേ സിനിമാ രംഗത്തെ ദുരുപയോഗം ചെയ്താല്‍ മാര്‍ക്കറ്റ് താനേ ഇടിയും; നടിയുടെ കരിയര്‍ തകരുന്നതിന് കാരണം ഇത്!

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നയന്‍താര, ആരാധകരുടെ സ്വന്തം നയന്‍സ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെല്ലാം തിളങ്ങി നില്‍്കകുന്ന താരം ഷാരൂഖ് ഖാന്റെ ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്കും കടന്നിരിക്കുകയാണ്. ഷാരൂഖ് ഖാനൊപ്പം ആദ്യമായി നടി അഭിനയിക്കുന്ന സിനിമ കൂടിയാണിത്.

നേരത്തെയും ബോളിവുഡില്‍ നിന്ന് നയന്‍താരയ്ക്ക് അവസരങ്ങള്‍ വന്നിരുന്നെങ്കിലും നടി സമ്മതം മൂളിയിരുന്നില്ല. ലേഡി സൂപ്പര്‍സ്റ്റാറായി തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന നടിയുടേതായി അടുത്ത കുറച്ച് കാലങ്ങളിലായി മികച്ച സിനിമകളൊന്നും തന്നെ എത്തിയിരുന്നില്ല. നയന്‍താരയുടെ കരിയര്‍ ഗ്രാഫില്‍ ഇടിവ് വന്നിരിക്കുകയാണ്.

മുക്കുത്തി അമ്മന്‍, ഒ2, നെട്രിക്കണ്‍, കണക്ട്, നിഴല്‍, ഗോള്‍ഡ് തുടങ്ങി പരാജയങ്ങളുടെ വലിയൊരു നിര തന്നെ നടിക്ക് വന്നു. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വന്ന പിഴവാണ് നടിയെ ബാധിച്ചത്. ഹൊറര്‍, ത്രില്ലര്‍ സിനിമകളിലാണ് നടി കഴിഞ്ഞ കുറേ നാളുകളിലായി തുടരെ അഭിനയിക്കുന്നത്. വ്യത്യസ്തമായൊരു കഥാപാത്രം നടി തെരഞ്ഞെടുത്തിരുന്നില്ല.

ഇപ്പോഴിതാ നയന്‍താരയ്ക്ക് കരിയറിലുണ്ടായ താഴ്ചയെപറ്റി സംസാരിച്ചിരിക്കുരയാണ് തമിഴ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ അന്തനന്‍. നയന്‍താര സ്വന്തമായി സിനിമ നിര്‍മ്മിക്കുന്നതിലെ പാകപ്പിഴകളും ഇതിന് കാരണമാണെന്ന് ഇദ്ദേഹം പറയുന്നു. മാര്‍ക്കറ്റുള്ള നയന്‍സ് ചെറിയ ബജറ്റില്‍ സിനിമ എടുത്ത് വലിയ ലാഭം നേടാനാണ് ശ്രമിക്കുന്നത്.

സിനിമാ രംഗമാണ് നിങ്ങളെ വളര്‍ത്തിയത് അതേ സിനിമാ രംഗത്തെ ദുരുപയോഗം ചെയ്താല്‍ മാര്‍ക്കറ്റ് താനേ ഇടിയും. ഇപ്പോഴും അത് തന്നെ തുടരുന്നു. ജവാന്‍ എന്ന സിനിമ റിലീസായാല്‍ ഒരുപക്ഷെ നടിക്ക് ബോളിവുഡില്‍ നിന്നും തുടരെ അവസരങ്ങള്‍ വന്നേക്കാമെന്നും തമിഴകത്ത് നയന്‍താരയുടെ കരിയര്‍ ഇപ്പോള്‍ വളരെ താഴെയാണ്.

കരിയറില്‍ വലിയൊരു ഹിറ്റ് നയന്‍താരയെ സംബന്ധിച്ച് അനിവാര്യമായിരിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് സിനിമകളില്‍ മാര്‍ക്കറ്റ് വാല്യുവുള്ള നടി നയന്‍താര മാത്രമായിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി. തൃഷ, സമാന്ത, കീര്‍ത്തി സുരേഷ് തുടങ്ങിയവരെല്ലാം ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാന്‍ ബോക്‌സ് ഓഫീസ് മൂല്യമുള്ളവരാണ്.

വ്യത്യസ്തമായ സിനിമകള്‍ ഇവര്‍ ചെയ്യുകയും ചെയ്യുന്നു. ഒരുപക്ഷേ നയന്‍താരയ്ക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടെന്നും സിനിമാ പ്രേക്ഷകര്‍ പറയുന്നു. അതേസമയം നടിക്ക് വലിയ ആരാധക പിന്തുണ ഇപ്പോഴുമുണ്ട്.

മലയാളത്തില്‍ നടിയുടേതായി പുതിയ സിനിമകളൊന്നും പ്രഖ്യാപിക്കപ്പെട്ടില്ല. അവസാനം പുറത്തിറങ്ങിയ ഗോള്‍ഡില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. പൃഥിരാജും നയന്‍താരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ഇത്. അല്‍ഫോന്‍സ് പുത്രന്‍ ഏറെ നാളുകള്‍ക്ക് ശേഷം ചെയ്യുന്ന സിനിമയായതിനാല്‍ ഹൈപ്പ് കൂടി. എന്നാല്‍ സിനിമ പരാജയപ്പെടുകയാണുണ്ടായത്.

Vijayasree Vijayasree :