ഉയിരിനെയും ഉലകത്തിനെയും കൈയിലെടുത്ത് വിഘ്നേശ് ശിവൻ, ചേർന്ന് നിന്ന് നയൻ‌താര; പുതിയ ചിത്രം പുറത്ത്

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാര ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഉലകം, ഉയിർ എന്നാണ് താരങ്ങൾ മക്കൾക്ക് നൽകിയ പേര്

സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ കുഞ്ഞുങ്ങൾക്ക് ഒപ്പമുള്ള ചിത്രം പങ്കിടാറുണ്ട്. ഇപ്പോഴിതാ
ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്നുകൊണ്ട് കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. പതിവുപോലെ മക്കളുടെ മുഖം മറച്ചിട്ടുണ്ട് ചിത്രത്തിൽ.

ഉയിരിനെയും ഉലകത്തിനെയും കൈയിലെടുത്തിരിക്കുന്ന വിഘ്നേശ് ശിവനും ചേർന്ന് നിൽക്കുന്ന നയൻതാരയുമാണ് ഫോട്ടോയിലുള്ളത്. സിന്ദൂരം തൊട്ടാണ് നയൻസിനെ ഫോട്ടോയിൽ കാണാനാവുന്നത്. നിരവധി പേരാണ് പൊങ്കൽ ആശംസകൾ അറിയിച്ച് കൊണ്ട് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്

കഴിഞ്ഞ ദിവസം മകരവിളക്ക് തൊഴാൻ വിഘ്നേഷ് ശബരിമലയിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഘ്നേഷ് ഷെയർ ചെയ്തിരുന്നു.

ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കുടുംബജീവിതത്തിൽ കൂടൂതൽ അദ്ധ്യായങ്ങൾ തുറക്കുമ്പോഴും തൻെറ കരിയറിലും മികച്ച മുന്നേറ്റങ്ങൾക്കായി ഒരുങ്ങുകയാണ് നയൻതാര. അൽഫോൺസ് പുത്രൻെറ സംവിധാനത്തിൽ മലയാള ചിത്രം ‘ഗോൾഡ്’, അശ്വിൻ ശരവണൻെറ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കണക്റ്റ്’ എന്നിവയാണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ നയൻതാര ചിത്രങ്ങൾ.

Noora T Noora T :