പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയ്ക്കുമെതിരെ വിമർശനം ഉയരുകയാണ്. വിഘ്നേഷ് ശിവൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ലവ് ഇൻഷുറൻസ് കൊമ്പനി’യിൽ ജാനി മാസ്റ്ററോടൊപ്പം പ്രവർത്തിക്കുന്നതായി അറിയിച്ചിരുന്നു.

ഇത് സംബന്ധിച്ച് ഒരു ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയും വി​ഘ്നേഷ് പങ്കുവെച്ചിരുന്നു. സ്വീറ്റ് മാസ്റ്റർ ജി. ടീം എൽ.ഐ.കെ – നിങ്ങളെയും നിങ്ങളുടെ വൈബിനെയും വളരെയധികം സ്നേഹിക്കുന്നു എന്നായിരുന്നു വിഘ്നേശഷിന്റെ പോസ്റ്റ്.

പിന്നാലെ ‘ലവ് ഇൻഷുറൻസ് കമ്പനി’യുടെ സെറ്റിൽ വിഘ്നേഷ് ശിവനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വിഡിയോയും ജാനി മാസ്റ്ററും സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. എന്നിൽ അർപ്പിച്ച കരുതലിനും ബഹുമാനത്തിനും വിശ്വാസത്തിനും വേണ്ടി നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ് എന്നായിരുന്നു ഇയാളുടെ പോസ്റ്റ്.

ഇതിന് പിന്നാലെയാണ് വിമർശനം കടുത്തിരിക്കുന്നത്. ആളുകൾക്ക് വിഘ്നേഷ് ശിവനോടും ഭാര്യ നയൻതാരയോടുമുളള ബഹുമാനം നഷ്ടപ്പെടാൻ കാരണമുണ്ട്. പോക്സോ കേസിലെ പ്രതിയ്ക്കൊപ്പെ വർക്ക് ചെയ്യാൻ എങ്ങനെ കഴിയുന്നു?, വേട്ടക്കാരെ വൈബ് എന്ന് വിളിക്കുന്നത് തുടരുക, ഇനിയും ഇരകൾ ഉണ്ടായിക്കൊണ്ടിരിക്കും എന്നെല്ലാമാണ് കമന്റുകൾ.

Vijayasree Vijayasree :