ആ സംഭവം പകയായി!!! അല്ലു അർജുനോട് നയൻതാരയ്ക്ക് വെറുപ്പ്; പുഷ്പ 2 നായിക വേഷം ഉപേക്ഷിച്ച് നടി..!രഹസ്യം പുറത്ത്!

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം നയന്‍സ്. ഇപ്പോള്‍ സിനിമാ രംഗത്തും ബിസിനസ് രംഗത്തും മുന്നേറുകയാണ് നയന്‍സ്. എന്നാല്‍ നിലവിൽ സിനിമയേക്കാളും കുടുംബത്തിനാണ് നടിയിപ്പോള്‍ പ്രധാന്യം കൂടുതല്‍ കൊടുക്കുന്നത്.

അതേസമയം നേരത്തെ നടന്‍ അല്ലു അര്‍ജുനെ അപമാനിച്ചു എന്ന തരത്തില്‍ വാർത്തകൾ വന്നിരുന്നു. ഗുരുതര വിമര്‍ശനങ്ങള്‍ നടിയ്ക്ക് നേരിടേണ്ടതായി വന്നൊരു സാഹചര്യം ആയിരുന്നു അത്. അതേസമയം 2024-ല്‍ ഇന്ത്യന്‍ സിനിമ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പുഷ്പ 2 എന്ന ചിത്രത്തിന്റെ തിരക്കിലാണ് അല്ലു അര്‍ജുന്‍. എന്നാൽ നേരത്തെ ഈ ചിത്രത്തിലെ അല്ലു അര്‍ജുന്റെ നായിക വേഷം നയന്‍താര ഉപേക്ഷിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടർന്ന് തമിഴ് സിനിമ ലോകത്തും ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഇതിനെല്ലാം തുടക്കം എട്ടു കൊല്ലം മുന്‍പ് തുടങ്ങിയ ഒരു പ്രശ്നമാണ്. 2016-ല്‍ ഒരു അവാര്‍ഡ് വിതരണ വേദിയിലാണ് ആ സംഭവം നടന്നത്. നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. തുടർന്ന് ‘അവാര്‍ഡ് നല്‍കാന്‍ വേണ്ടി സൂപ്പര്‍താരം അല്ലു അര്‍ജുനെ ക്ഷണിച്ചു. എന്നാൽ വേദിയില്‍ എത്തിയ നയന്‍താര അല്ലുവിന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാതെ ഈ അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകനായ വിഘ്നേശ് ശിവനില്‍ നിന്നും വാങ്ങാനാണ് തനിക്ക് ആഗ്രഹം എന്ന് അറിയിച്ചു.

പിന്നാലെ വിഷ്നേശ് ശിവന്‍ വേദിയിലേക്ക് എത്തുകയും നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്തു. എന്നാല്‍ ഈയൊരു സംഭവം അല്ലുവിനെ അപമാനിക്കുന്ന പ്രവർത്തിയായി. ഇത് മറ്റെല്ലാവർക്കും തോന്നിയിരുന്നു വേദിയില്‍ അവാര്‍ഡ് തരാനെത്തിയ നടനെ മോശക്കാരനാക്കിയ പ്രവൃത്തിയായി പോയെന്നാണ് ആരാധകര്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ ഇന്നും വൈറലാകാറുണ്ട്.

നയന്‍താര ഒട്ടും ബഹുമാനം ഇല്ലാത്ത കാര്യമാണ് ചെയ്തതെന്നും ഇത്ര അഹങ്കാരം പാടില്ലെന്നും പറയുന്നവർ നിരവധിയാണ്. അന്നേ പ്രണയത്തിലായിരുന്ന നയന്‍താര 2022 ലാണ് വിഘ്നേശ് ശിവനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള പിണക്കം നയന്‍താര, അല്ലു അര്‍ജുന്‍ ബന്ധത്തിലുണ്ടെന്നാണ് തെന്നിന്ത്യന്‍ സിനിമ ലോകത്തെ സംസാരം. ഈ സംഭവത്തോടെ നയന്‍താരയും അല്ലു അര്‍ജുനും ഇപ്പോഴും പിണക്കത്തിലാണെന്നാണ് വിവരം.

Vismaya Venkitesh :