ധനുഷിനെതിരെ തുറന്നടിച്ച് നയൻതാര. വിവാഹ ശേഷം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ആകാന്‍ പോകുന്ന നയന്‍താരയുടെയും വിഘ്‌നേഷിന്റെയും ലവ് ലൈഫ് സ്റ്റോറിയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ അതിനു തടസമായി നിന്നത് ധനുഷ് ആയിരുന്നു എന്നാണ് നയൻതാര പറഞ്ഞത്. പിന്നാലെ നിരവധി സംഭവങ്ങൾ ഉണ്ടായി. എന്നാൽ ഇപ്പോഴിതാ നയൻതാരയെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരത്തിന്റെ ബിസിനസ് പങ്കാളിയായ ഡെയ്സി മോർഗൻ.
അതേസമയം സഹികെട്ടപ്പോഴാണ് നയൻതാര ധനുഷിനെതിരെ പരസ്യമായി രംഗത്ത് വന്നതെന്നും എന്തിനാണ് ധനുഷിന് ഇത്ര വൈരാഗ്യമെന്ന് ഇന്നും അറിയില്ലെന്നും ഡെയ്സി പറഞ്ഞു. രണ്ട് വർഷം ധനുഷിനോട് ചോദിച്ചെന്നും ലഭിക്കാതായപ്പോൾ ഫോണിലെടുത്ത ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിനെതിരെയാണ് ധനുഷ് കേസ് കൊടുത്തതെന്നും അവർ വ്യക്തമാക്കി.
നേരത്തെ ഇഷ്ടമില്ലാത്തവരെ ശ്രദ്ധിക്കേണ്ട, അവരെ ജീവിക്കാനനുവദിക്കു എന്നൊക്കെയാണ് വേദികളിൽ
ധനുഷ് പറയുന്നത്. എന്നാൽ അത് തന്നെയാണ് തങ്ങളും പറയുന്നത്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ട പത്ത് കോടി നയൻതാരയ്ക്ക് ഒരു വിഷയമേ അല്ലെന്നും രണ്ട് ഷൂട്ട് കഴിഞ്ഞാൽ ലഭിക്കുന്ന ശമ്പളമാണതെന്നും ഡെയ്സി കൂട്ടിച്ചേർത്തു.