സ്റ്റൈലിഷ് ​ഫോട്ടോഷൂട്ടുകളിൽ നിറഞ്ഞ് നിന്ന നയന്‍താരയുടെ പ്ലസ് ടു മാർക്ക് കണ്ടോ?

മലയാളത്തില്‍ ബാലതാരമായി ശ്രദ്ധേയയായ നയന്‍താര ചക്രവര്‍ത്തി. അടുത്തിടെയായി നയന്‍താര വാര്‍ത്തകളില്‍ നിറഞ്ഞത് സ്റ്റൈലിഷ് ​ഫോട്ടോഷൂട്ടുകളിലൂടെയാണ്. മോഡലിങ്ങില്‍ സജീവമാകുന്നതിനൊപ്പം തന്നെ പഠിക്കാനും മിടുക്കിയാണ് നയന്‍താര. പ്ലസ് ടു വിന് എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കൊമേഴ്സ് ആയിരുന്നു പഠനവിഷയം. 94.2 ശതമാനം മാര്‍ക്കോടെയാണ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളില്‍ നിന്നും നയന്‍താര പരീക്ഷ പാസായത്.

കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയന്‍താര മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ബാലതാരമായി അച്ഛനുറങ്ങാത്ത വീട്, ചെസ്, നോട്ട്ബുക്ക്, അതിശയന്‍, ട്വന്റി ട്വന്റി, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിലുമെത്തിയിരുന്നു.

Noora T Noora T :