നയന സൂര്യയുടെ ദുരൂഹമരണം; മുറിയിലേയ്ക്ക് ആദ്യം പ്രവേശിച്ചവരെയും പോലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയയാനൊരുങ്ങി ക്രൈംബ്രാഞ്ച്

യുവസംവിധായികയായ നയന സൂര്യയുടെ ദുരൂഹമരണം പുനഃരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കലിലേയ്ക്ക് കടക്കുന്നതായി വിവരം. ഉടന്‍തന്നെ പുതിയ ഫയല്‍ തുറന്ന് അന്വേഷണത്തിലേയ്ക്ക് കടക്കുമെന്ന് െ്രെകംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി. എസ്. മധുസൂദനന്‍ അറിയിച്ചു.

ഫയലുകള്‍ പഠിച്ച 13 അംഗ െ്രെകംബ്രാഞ്ച് സംഘം പല സംഘങ്ങളായി തിരിഞ്ഞ് ചര്‍ച്ചനടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ എല്ലാവരും ഒരുമിച്ചുള്ള യോഗം ചേരും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൊഴിയെടുക്കലിലേക്ക് കടക്കും.

നയനയുടെ മരണശേഷം ആദ്യം മൊഴിനല്‍കിയ സഹോദരന്‍ മധു, നയന മരിച്ചുകിടന്ന മുറിയില്‍ ആദ്യം പ്രവേശിച്ച മൂന്നു സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ പുതിയ മൊഴിയാണ് ആദ്യം ശേഖരിക്കുക. ആദ്യഘട്ട അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ സംഘം വിശദമായി ചോദ്യംചെയ്യും. ഇവരുടെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്.

ജനവരി അഞ്ചിനാണ് കേസ് െ്രെകംബ്രാഞ്ചിന് കൈമാറിയത്. 2019 ഫെബ്രുവരി 24നാണ് നയനാ സൂര്യയെ താമസസ്ഥലത്തെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷുഗര്‍നില താഴ്ന്ന് പരസഹായം കിട്ടാതെ മരിച്ചെന്നായിരുന്നു മ്യൂസിയം പോലീസിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ നയന സൂര്യയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന തരത്തിലുള്ള തെളിവുകള്‍ ആണ് പുറത്തെത്തിയത്. കഴുത്തുഞെരിഞ്ഞാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്.

ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Vijayasree Vijayasree :