മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. 2010 ൽ വിവാഹിതയായ ശേഷം മുംബെെയിൽ ആയിരുന്നു നവ്യ.

ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുള്ള നവ്യ പുതിയ വീഡയോയുമായി വന്നിരിക്കുകയാണ്. കുറച്ചു നാളുകളായി നവ്യാനായരും ഭർത്താവ് സന്തോഷ് മേനോനും പിരിഞ്ഞു എന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ അത് സത്യമാകുന്നു വിധത്തിലാണ് കാര്യങ്ങൾ പോകുന്നത്.

ഇത്തവണ വീട്ടിൽ നിന്നും വിഷു ആഘോഷിച്ചതിന്റെ വിശേഷങ്ങളായിരുന്നു നടി പങ്കുവെച്ചത്. എന്നാൽ ഇതിന് താഴെ നവ്യയുടെ ഭർത്താവ് സന്തോഷ് മേനോനെ കുറിച്ചുള്ള ചോദ്യങ്ങൾ ആണ് വരുന്നത്. വീട്ടിലെ വിഷു 2025 എന്ന് തലക്കെട്ടോട് കൂടിയാണ് പുതിയ വീഡിയോ പങ്കുവെച്ച് നവ്യ നായർ എത്തിയത്. നടിയുടെ അനിയനും മകനും കണി കാണുന്നതും അമ്മയും നവ്യയും ചേർന്ന് പാചകം ചെയ്യുന്നതും വീട്ടിലെ എല്ലാവരും പരസ്പരം കൈനീട്ടം കൊടുക്കുന്നതുമൊക്കെയാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. അച്ഛനും അമ്മയും അനിയനും പിന്നെ അടുത്ത ബന്ധുക്കളും മാത്രമാണ് നടിയുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്.
പടക്കം പൊട്ടിച്ചും സദ്യയുണ്ടും വളരെ ഗംഭീരമായി തന്നെ വിഷുദിനം ആഘോഷിച്ചു. ഇതിന് താഴെ താരകുടുംബത്തിന് വിഷു ആശംസകളുമായി ആരാധകരുമെത്തി. എന്നാൽ ഭൂരിഭാഗം പേർക്കും നവ്യയുടെ ഭർത്താവ് എവിടെ പോയി എന്നാണ് അറിയേണ്ടിിരുന്നത്.
ഒരിക്കൽ നവ്യ പങ്കുവെച്ച വീഡിയോയ്ക്ക് ചോദ്യവുമായി ചിലർ വന്നു. ഭർത്താവ് എവിടെപ്പോയി, സന്തോഷേട്ടൻ എവിടെ എന്താണ് അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു ചോദ്യം.
ആ കാര്യത്തിൽ മാത്രം സൈലന്റ് ആണല്ലോയെന്നും ഒരു മറ വച്ച് സംസാരിക്കുന്ന പോലെയുണ്ട് ഭർത്താവ് ഉള്ളതുകൊണ്ട് മകനെ കിട്ടി അത് മറക്കരുത് എന്നിങ്ങനെയായിരുന്നു കമന്റുകൾ.
ഇതിനോട് നടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മകനെ കിട്ടിയത് അദ്ദേഹത്തിൽ നിന്നും ആണെന്നത് മറക്കേണ്ട കാര്യം അല്ലെന്നും,ഭർത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഹൈഡ് ചെയ്യുന്നു എന്ന് തോന്നിയാൽ അത്തരം ചോദ്യങ്ങൾ ചോദിക്കാതെ ഇരിക്കുന്നത് അല്ലേ മര്യാദ ആമീ എന്നുമായിരുന്നു നവ്യയുടെ മാസ്സ് മറുപടി.
കഴിഞ്ഞ കുറേ കാലമായി നവ്യ നായരും ഭർത്താവ് സന്തോഷ് മേനോനും ഒരുമിച്ചല്ല, വേർപിരിഞ്ഞു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. വീട്ടിലെ ആഘോഷങ്ങളിലൊന്നും നവ്യയ്‌ക്കൊപ്പം ഭർത്താവിനെ കാണാതെ വന്നതോടെയാണ് ഇത്തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിച്ചത്. മാത്രമല്ല മുംബൈയിൽ നിന്നും നാട്ടിലെത്തി സ്വന്തം വീട്ടിൽ നിന്നുള്ള ആഘോഷത്തിൽ സന്തോഷ് പങ്കെടുക്കാറുമുണ്ട്. ഇതെല്ലാം ചേർത്താണ് നടിയും ഭർത്താവും തമ്മിൽ പിണങ്ങിയോ എന്ന ചോദ്യം വരുന്നത്.
അതേസമയം വെള്ളിത്തിരയിൽ നിൽക്കുമ്പോൾ ആണ് വിവാഹം. ഒരിക്കലും മാനസികമായി പ്രിപ്പേർഡ് ആയിരുന്നില്ല വിവാഹത്തിന്. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് ഞാൻ വിവാഹം കഴിച്ചതാണ്. പക്ഷേ നാളെ വിവാഹ ശേഷം അഭിനയിക്കരുത് എന്ന് എന്റെ ഭർത്താവ് എന്നോട് പറഞ്ഞാൽ അത് അനുസരിക്കാൻ പാകത്തിന് തയ്യാറെടുത്തുകൊണ്ടാണ് ഞാൻ വിവാഹത്തിന് റെഡി ആയതും.
ഭർത്താവിനോട് പെണ്ണുകാണാൻ വന്നപ്പോൾ അഭിനയിക്കട്ടെ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല. പെണ്ണുകാണാൻ വന്നപ്പോൾ പുള്ളി ഇങ്ങോട്ട് ആണ് എന്നോട് പറഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ ആണോ പ്ലാൻ എന്ന്. അങ്ങനെ പ്രത്യേകിച്ച് ഒരു തീരുമാനം ഇല്ല. എന്നുവച്ച് ഈ ബഹളത്തിൽ നിന്നൊക്കെ മാറുമ്പോൾ അത് ഡിപ്രസിങ് ആകും. സിനിമയുടെ എവിടെ എങ്കിലും ഒക്കെ നിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു.
നീ നിന്റെ ടാലന്റ് നശിപ്പിച്ചുകൊണ്ട് എന്റെ കാര്യങ്ങൾ മാത്രം നോക്കി ഇരുന്നാൽ മതി എന്ന് ഞാൻ പറയില്ല. അത് വല്ലപ്പോഴും ഒന്ന് പോളിഷ് ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും സന്തോഷമായി അത് കേട്ടപ്പോൾ. എങ്കിലും വിവാഹത്തിന് ശേഷം അദ്ദേഹം മാറ്റിപ്പറഞ്ഞാലും എനിക്ക് അതിൽ പരാതി ഉണ്ടാകുമായിരുന്നില്ല. എന്തിനും പ്രിപ്പേർഡ് ആയിട്ടാണ് വിവാഹം നടന്നത് എന്നുമാണ് നവ്യ നായർ പറയുന്നത്.