മലയാളികളുടെ പ്രിയങ്കരിയാണ് നവ്യ നായർ. നായിക മാത്രമല്ല യൂട്യൂബ് ചാനലും ഡാൻസ് സ്‌കൂളുമൊക്കെയായി സജീവമാണ് താരം. ഇപ്പോഴിതാ നടിയുടെ പുതിയ വിഡിയോയാണ് വൈറലാകുന്നത്.
എ ഡേ റ്റു റിമമ്പർ എന്ന ക്യാപ്ഷനോടെയാണ് നവ്യ വീഡിയോ പങ്കുവെച്ചത്. വിഡിയോയിൽ ഏറെ സന്തോഷത്തോടെ പ്രകൃതി ഭംഗി ആസ്വദിച്ച് ഓടി നടക്കുന്ന നവയെ കാണാം.
മാത്രമല്ല ഈ വീഡിയോ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം നടിയുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകർ.
ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാനുള്ളതാണ്, നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷമാണെന്നാണ് ആരാധകർ പറയുന്നത്.
അതേസമയം അടുത്തിടെ നടത്തിയ മലേഷ്യൻ യാത്രയുടെ വിശേഷങ്ങളായിരുന്നു യൂട്യൂബ് ചാനലിൽ ഒടുവിലായി പങ്കുവെച്ചത്. മകനും അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമുല്ല യാത്രയിൽ നടിയ്ക്ക് ഒരു അപകടവും പറ്റിയിരുന്നു. ആ ഒരു സംഭവമൊഴികെ യാത്ര വളരെ നല്ലതായിരുന്നു എന്ന് താരം വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇത്തവണ യാത്രയിലും താരത്തിന്റെ ഭർത്താവില്ല. നടി ഇത്തവണയും അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് യാത്ര പോയത്. നവ്യയുടെ പല ആഘോഷങ്ങൾക്കും ഭർത്താവ് ഉണ്ടാകാറില്ല.
എന്തിനു മകനായ സായിയുടെ പിറന്നാളിനും അദ്ദേഹം പങ്കുടുത്തില്ല. നവ്യയും നവ്യയുടെ സഹോദരനും അച്ഛനും അമ്മയും മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴത്തെ താരത്തിന്റെ വീഡിയോ കാണുമ്പോൾ സിംഗിൾ മദർ എന്ന നിലയിലാണ് നടിയുടെ ജീവിതം. ഇതൊക്കെ കൊണ്ടുതന്നെയാണ് നടി നവ്യ നായരും ഭർത്താവുമായി വേർപിരിഞ്ഞോ എന്ന ചോദ്യം പലരും ഉന്നയിക്കുന്നത്.