മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി വന്നിരുന്നു. അത്തരത്തിൽ കഴിഞ്ഞ ദിവസം പത്തനംതിട്ട കോഴഞ്ചേരിയിൽ എത്തിയ നവ്യനായർക്ക് നേരിടേണ്ടി വന്ന സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്.
പരിപാടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ നേരം നവ്യയുടെ അടുത്തേക്ക് ചില യൂട്യൂബ് ചാനലുകാർ എത്തുകയും ചോദ്യം ചോദിക്കുകയും ആയിരുന്നു. എന്നാൽ അധികം സംസാരിക്കാതെ കാറിലേക്ക് കയറാൻ നോക്കിയപ്പോൾ ഏതാണ് പുതിയ സിനിമ എന്നായി ചോദ്യം.
പാതിരാത്രി ആണ് സിനിമ എന്ന് മറുപടി നൽകിയപ്പോൾ മാഡം നല്ല ഡിസ് അപ്പോയിന്റഡ് ആണല്ലേ എന്നായി അടുത്ത ചോദ്യം. എന്നാൽ ശരിക്കും ചോദ്യം കേട്ട് നവ്യ തന്നെ ഞെട്ടിപ്പോകുന്നത് വിഡിയോയിൽ കാണാം.
ഇതോടെ താൻ എന്തിന് നിരാശപ്പെടണം എന്ന് നവ്യ തിരിച്ചു ചോദിച്ചു. മാത്രമല്ല ആ ചോദ്യം എത്രത്തോളം നവ്യയെ ബാധിച്ചുവെന്ന് അവരുടെ ഭാവങ്ങളിൽ നിന്നും വ്യക്തവുമായിരുന്നു. കഴിഞ്ഞദിവസം ഒരു പടം ഇട്ടിരുന്നല്ലോയെന്നും നല്ല സൈബർ അറ്റാക്ക് ഉണ്ടായതുകൊണ്ടാണോ അത് ഡിലീറ്റ് അടിച്ചതെന്നാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്.
ഏതു പടമാണെന്ന് തനിക്ക് അറിയില്ലെന്നും തന്റെ പേജ് ഒക്കെ നോക്കുന്നത് വേറെ ടീം ആണെന്നും നടി പറഞ്ഞു. സൈബർ അറ്റാക്കിനെ കുറിച്ചൊന്നും അറിയില്ലെന്നും നവ്യ മറുപടി നൽകിയെങ്കിലും അപ്പോഴും ചോദ്യങ്ങൾ ആവർത്തിച്ചതോടെ നവ്യ കാറിൽ കയറി പോവുകയായിരുന്നു. മാത്രമല്ല ഭർത്താവുമായുള്ള ചിത്രങ്ങൾ കാണാത്തതോടെ ആ ചോദ്യവും പലപ്പോഴും ഉയരുന്നുണ്ട്.