മലയാളികളുടെ പ്രിയ നായികയാണ് നവ്യ നായർ. വിവാഹത്തിന് ശേഷം സിനിമകളിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയകളിലും നൃത്ത പരിപാടികളിലും സജീവമാണ് താരം. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുമ്പോൾ മികച്ച പിന്തുണയാണ് ആരാധകർ നൽകുന്നത്.
സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും പ്രേക്ഷകരുമായി സംവദിക്കാൻ കിട്ടുന്ന ഒരവസരവും നവ്യ പാഴാക്കാറില്ല. മറ്റ് നടിമാരെ അസൂയപ്പെടുത്തുന്ന ഫിറ്റ്നസ് ഫ്രീക്കായി സോഷ്യൽ മീഡിയയിൽ രംഗപ്രവശം ചെയ്ത നവ്യ ഇപ്പോഴിതാ വീണ്ടുമെത്തിയിരിക്കുകയാണ്.
മോഡേൺ വസ്ത്രത്തിൽ അതിസുന്ദരിയായി എത്തിയിരിക്കുന്ന നവ്യ വീണ്ടും പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ്.വർഷങ്ങൾ പിന്നിട്ടിട്ടും നവ്യക്ക് മാറ്റമൊന്നുമില്ലെന്നും ഇനിയും സൂപ്പർതാരങ്ങളുടെ നായികയായി അഭിനയിക്കാമെന്നും ആരാധകർ പറയുന്നു.
navya nair latest modern look