നിനക്കെന്താ പറ്റിയത് ?! പലപ്പോഴും അമ്മ എന്നോടിത് ചോദിച്ചിട്ടുണ്ട് !! വെളിപ്പെടുത്തലുമായി നവ്യ നായർ…

നിനക്കെന്താ പറ്റിയത് ?! പലപ്പോഴും അമ്മ എന്നോടിത് ചോദിച്ചിട്ടുണ്ട് !! വെളിപ്പെടുത്തലുമായി നവ്യ നായർ…


“ഞാനേ കണ്ടുള്ളു, ഞാൻ മാത്രേ കണ്ടുള്ളു” എന്ന നന്ദനത്തിലെ ബാലാമണിയുടെ ഭക്തി നിറഞ്ഞ ആ സന്തോഷ കണ്ണീര്‍ മലയാളിക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല.അത്ര പെട്ടെന്ന് എന്നല്ല, മറക്കാൻ തന്നെ കഴിയില്ല എന്ന് പറയുന്നതാകും ശെരി. അക്കാലത്തെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നവ്യയുടെ അഭിനയമുദ്ര പതിഞ്ഞവയാണ്. അഭിനയത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയത്താണ് നവ്യ അഭിനയത്തോട് ടാറ്റാ പറഞ്ഞ് വൈവാഹിക ജീവിതത്തിലേക്ക് ചുവടു വെച്ചത്.

ലൈം ലൈറ്റിന്റെ വെളിച്ചമില്ലാത്ത വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളെ കുറിച്ച് ഓര്‍ക്കുകയാണ് നവ്യ. മാതൃഭൂമിയുടെ ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നവ്യ മനസ്സ്‌ തുറന്നത്.

“കല്യാണം കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ പെട്ടെന്നൊരു ശൂന്യതയായിരുന്നു. മുംബൈയില്‍ ഞാനും ഭര്‍ത്താവും മാത്രമേയുള്ളു, ആരോടും സംസാരിക്കാന്‍ പോലുമില്ല.. അതോടെ ഞാനെപ്പോഴും നാട്ടിലേക്ക് ഓടും. ഇവിടെയെത്തിയാല്‍ അമ്മയോട് നിര്‍ത്താതെ വര്‍ത്തമാനം പറയും. പലപ്പോഴും അമ്മ ചോദിച്ചിട്ടുണ്ട് നിനക്കെന്താ പറ്റിയതെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായി പിന്നെ അതിന്റെ സിക്ക്‌നെസ്സ്. എല്ലാം കൂടി മടുത്തുപോയി.”

“പ്രസവം കഴിഞ്ഞ് മൂന്നു മാസമായപ്പോഴാണ് എഷ്യാനെറ്റ് ചാനലില്‍ ഒരു പ്രോഗ്രാമിന് വിളിക്കുന്നത്. ഭര്‍ത്താവ് ഒക്കെ പറഞ്ഞപ്പോള്‍ ഞാന്‍ ആ ഷോ ഏറ്റെടുത്തു. മോനെയും കൊണ്ടാണ് ഞാന്‍ ഷൂട്ടിങ്ങിന് വന്നത്. ഓരോ എപ്പിസോഡ് കഴിയുമ്പോഴും കുഞ്ഞിന് പാലു കൊടുക്കാന്‍ ഓടും. ആ ഷോ കഴിഞ്ഞതോടെ മനസ്സിലായി. എനിക്ക് ഇങ്ങനെയൊക്കെയേ ജീവിക്കാന്‍ പറ്റുള്ളു എന്ന്.” – നവ്യ പറയുന്നു.

Navya nair about married life

Abhishek G S :