നസ്രിയ നസിമിന്റെ സഹോദരനും നടനും സഹ സംവിധായകനുമായ നവീൻ നസീം വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു.
അതിസുന്ദരിയായാണ് നസ്രിയ ചടങ്ങിനെത്തിയത്. ഒലീവ് ഗ്രീൻ നിറത്തിലുള്ള ജാക്കറ്റ് ചോളിയായിരുന്നു നസ്രിയയുടെ വേഷം. ചോക്ക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള കുർത്തിയണിഞ്ഞാണ് ഫഹദ് എത്തിയത്.
പലരും നസ്രിയയും നവീനും ഇരട്ടകളാണെന്ന് കരുതിയിരുന്നു. എന്നാൽ അങ്ങനെയല്ലെന്ന് നവീൻ തന്നെ പറഞ്ഞിട്ടുണ്ട്. നസ്രിയയും ഞാനും ഡിസംബർ 20ന് ആണ് ജനിച്ചത്.
ഒരേ ദിനത്തിൽ പിറന്നെങ്കിലും ഞങ്ങൾ ഇരട്ടകളല്ല. ഒരു വർഷത്തെ വ്യത്യാസമുണ്ട്. എല്ലാ വർഷവും ഞങ്ങളൊന്നിച്ചാണു പിറന്നാൾ ആഘോഷിക്കുന്നതെന്നാണ് നവീൻ പറഞ്ഞിരുന്നത്.
അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. സീ യു സൂൺ എന്ന ഫഹദ് ചിത്രത്തിലും നവീൻ പ്രവർത്തിച്ചിരുന്നു. 2024-ൽ പുറത്തിറങ്ങിയ ഫഹദ് നായകനായ ആവേശം എന്ന ചിത്രത്തിന്റെ അസിസ്റ്റൻ്റ് ഡയറക്ടറായും നവീൻ പ്രവർത്തിച്ചിട്ടുണ്ട്.