പ്രണയത്തിന് ശേഷം ശ്രീനിഷും,ജിമ്മനും വീണ്ടും ഒന്നിക്കുന്നു

ബിഗ് സ്ക്രീനിലെ താരങ്ങളോടൊപ്പം തന്നെ മിനിസ്‌ക്രീനിലെ താരങ്ങളെയും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയൽ പ്രണയത്തിലെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇഷ്ട്ട കഥാപാത്രങ്ങളായിരുന്നു. പ്രണയം സീരിയലിലെ നായകനോടൊപ്പം തന്നെ നവീൻ അറക്കൽ എന്ന സ്റ്റൈലിഷ് വില്ലനെ ഒരിക്കലും മറക്കാനിടയില്ല.

എന്നാൽ ഇതാ പ്രണയത്തിന് ശേഷം നവീനും ശ്രീനിഷും വീണ്ടും ഒന്നിക്കുന്നു. സീ കേരളത്തിൽ തുടങ്ങാനിരിക്കുന്ന ‘സത്യ എന്ന പെൺകുട്ടി’ എന്ന സീരിയലിലാണ് ഞങ്ങൾ വീണ്ടും ഒന്നിക്കുന്നതെന്ന് നവീൻ മെട്രോ മാറ്റിനിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. അടുത്ത മാസം സീരിയൽ സംപ്രേക്ഷണം ചെയ്യും. ശ്രീനിഷ് ആണ് നായകവേഷത്തിൽ എത്തുന്നത്. ഈ സീരിയലിലൂടെ വീണ്ടും ഒന്നിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നുവെന്നും നവീൻ പറഞ്ഞു.

പ്രണയം സീരിയൽ പ്രേക്ഷകർ ഏറ്റെടുത്തത് കൊണ്ട് തന്നെ 2016 ,2017 ലെ മികച്ച വില്ലനുള്ള അവാർഡും ഈ സ്റ്റൈലിഷ് വില്ലൻ സ്വന്തമാക്കിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ടാണ് സീരിയൽ രംഗത്ത് നവീൻ തൻറേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞത്. പ്രണയം സീരിയലിന് മുൻപ് തന്നെ ഏഷ്യാനെന്റ് സംപ്രേക്ഷണം ചെയ്ത് അമ്മ സീരിയലിലും നവീന് ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്.

Naveen Arakkal



Noora T Noora T :