50 എപ്പിസോഡുകള്‍ കൊണ്ട് ഒരു സീരിയൽ അവസാനിപ്പിക്കേണ്ടി വന്നതോടെ നിര്‍ഭാഗ്യവാന്‍ എന്ന പേര് വീണു സീരിയൽ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് മനസ് തുറന്ന് നവീന്‍

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നവീന്‍. താന്‍ നിര്‍ഭാഗ്യവാനായ ഒരു നടനാണെന്ന വിശ്വാസം സീരിയല്‍ രംഗത്ത് ഉണ്ടായിരുന്നുവെന്നു താരം തുറന്നു പറയുന്നു. ആദ്യ സീരിയലുകള്‍ പെട്ടന്ന് നിന്ന് പോയതാണ് അത്തരം ഒരു വിശ്വാസം ഉണ്ടാകാന്‍ കാരണം. 50 എപ്പിസോഡുകള്‍ കൊണ്ട് അവസാനിപ്പിക്കേണ്ടി വന്ന പരമ്ബരയാണ് മിന്നല്‍ കേസരി. പിന്നീട് ‘നൊമ്ബരത്തിപ്പൂവ്’ എന്ന സീരിയലിന്റെ ഭാഗമായെങ്കിലും അതും വിജയമായില്ല. അതോടെ നിര്‍ഭാഗ്യവാന്‍ എന്ന പേര് വീണു. നവീന്‍ അഭിനയിച്ചാല്‍ സീരിയല്‍ പൂര്‍ത്തിയാകില്ല എന്ന് പലരും വിശ്വസിച്ചു. അത്തരമൊരു അവസ്ഥയില്‍ നിന്ന് മലയാള മിനിസ്ക്രീനിലെ ഏറ്റവും തിരക്കുള്ള താരങ്ങളില്‍ ഒരാളായി നവീനു മുന്നേറാന്‍ കഴിഞ്ഞത് ശുഭാപ്തി ഒന്ന് കൊണ്ട് മാത്രമാണ്.

നിര്ഭാഗ്യങ്ങളെക്കുറിച്ച്‌ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘മിന്നല്‍ കേസരിയും നൊമ്ബരത്തിപ്പൂവുമെല്ലാം ഭാഗ്യമില്ലാത്തവന്‍ എന്ന പേര് എനിക്കു നല്‍കി. വിശ്വാസങ്ങള്‍ക്കു വളരെയധികം പ്രാധാന്യം കൊടുക്കുന്ന സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ മുന്നോട്ടു പോകാനുള്ള വാതിലുകളെല്ലാം അടയാന്‍ ഇത് കാരണമായി. ഞാന്‍ അഭിനയിച്ച ഒരു പ്രൊജക്‌ട് പിന്നീട് മറ്റൊരാളെ വച്ച്‌ അഭിനയിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ നല്ല പ്രൊജക്ടിന്റെ ഭാഗമായെങ്കിലും റിലീസ് ചെയ്തപ്പോള്‍ ഞാന്‍ അഭിനയിച്ച ഭാഗങ്ങള്‍ ഇല്ലായിരുന്നു. ഇങ്ങനെ പല പ്രതിസന്ധികളും നേരിട്ടു. മീഡിയയുമായി ബന്ധപ്പെട്ട മേഖലയില്‍ നില്‍ക്കണം എന്ന ആഗ്രഹം പണ്ടു മുതലേ ഉണ്ടായിരുന്നു. ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിന് ഇറങ്ങിത്തിരിച്ചത്’.

naveen arakkal

Noora T Noora T :