മലയാളികളുടെ പ്രിയങ്കരിയാണ് നസ്രിയ നസീം. സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്ന താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്,. ഇപ്പോഴിതാ താരം സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതായി അറിയിച്ചിരിക്കുകയാണ് . ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുന്നത് എന്തുകൊണ്ടാണ് എന്ന് നസ്രിയ വ്യക്തമാക്കിയിട്ടില്ല. വൈകാതെ തിരിച്ചുവരും എന്നും അറിയിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് ഇടവേളയെടുക്കുന്നത് എന്ന് തിരക്കുകയാണ് ആരാധകര്‍.
എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. അതിനുള്ള സമയമാണ്. എന്നാല്‍ നിങ്ങളുടെ മെസേജുകളും സ്നേഹവും മിസ് ചെയ്യും. ഉടനെ തിരിച്ചുവരും എന്നും സ്റ്റോറിയായി താരം പോസ്റ്റ് ചെയ്തു.

നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം തെലുങ്കിലായിരുന്നു. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രമായിരുന്നു നസ്രിയയുടേതായി പ്രദര്‍ശനത്തിന് എത്തിയത്. വിവേക അത്രയയാണ് ചിത്രം സംവിധാനം ചെയ്തത്. ജൂൺ 10ന് റിലീസ് ചെയ്ത ചിത്രത്തില്‍ നാനിയായിരുന്നു നായകൻ. നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിച്ചത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിച്ചു. ‘
ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് നസ്രിയ ‘അണ്ടേ സുന്ദരാനികി’യില്‍ അവതരിപ്പിച്ചത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്തു, ഹര്‍ഷ വര്ദ്ധൻ, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങിയ താരങ്ങള്‍ നസ്രിയയ്ക്ക് ഒപ്പം ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തില്‍ അഭിനയിച്ചു.

നസ്രിയ നേരത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറ്റ്ലി സംവിധാനം ചെയ്ത ചിത്രമായ ‘രാജാ റാണി’യിലെ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു. ആര്യയാണ് ‘രാജാ റാണി’ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തില്‍ നസ്രിയ അവസാനമായി നായികയായ ചിത്രം ‘ട്രാന്‍സ്’ ആണ്. മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമായ ‘ട്രാന്‍സിൽ’ ഫഹദായിരുന്നു നായകനായി എത്തിയത്.
