മായാമോഹിനിയിൽ നിന്ന് വഴി തിരിച്ചത് മമ്മുട്ടി;നസീർ സംക്രാന്തി പറയുന്നു!

കോമഡി സ്‌കിറ്റുകൾ അവതരിപ്പിച്ചു ബിഗ് സ്‌ക്രീനിൽ എത്തിയവരാണ് ഇന്ന് മിക്ക നായകന്മാരും,സംവിധായകരും ഒക്കെയും.അതുപോലെ തന്റെ ജീവിതവും തനിക്കുണ്ടായ അനുഭവങ്ങളും പങ്കുവെക്കുകയാണ് നസീർ സംക്രാന്തി.മുപ്പതു വര്‍ഷം മുന്‍പ് ചിരിവഴിയില്‍ തുടങ്ങിയ യാത്രയിലെ സന്തോഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ‘സംക്രാന്തി’ എന്നു വിളിക്കുന്ന കോട്ടയത്തിൻറെ സ്വന്തം നസീര്‍.മുപ്പത്‌ വർഷത്തിലേറെയായി മിമിക്രി രംഗത്ത് പ്രവർത്തിച്ചു വരുന്ന വലിയ കലാകാരനാണ് നസീർ സംക്രാന്തി. ഇതു നീ ചെയ്താലേ ശരിയാകൂ…’ സ്‌കിറ്റിലെ കൂതറ സ്ത്രീയെ അര് അവതരിപ്പിക്കും എന്നു ചര്‍ച്ച വരുന്പോഴെ കോട്ടയം നസീറും ഷാജോണും പക്രുവുമെല്ലാം ഒരേ സ്വരത്തില്‍ പറയും. കോമഡി സ്‌കിറ്റുകളില്‍ ഏറെയും പെണ്‍വേഷമായിരുന്നു.

കോട്ടയം നസീറും ഷാജോണുമെല്ലാം സ്‌കിറ്റില്‍ പെണ്‍വേഷമുണ്ടെങ്കിൽ അതു വേറെ ആര്‍ക്കും കൊടുക്കില്ല. ഉന്തിന്റെ കൂടെ ഈ തള്ളും കൂടി ആകുന്പോൾ ഞാന്‍ ഫ്ളാറ്റ്.ആണുങ്ങള്‍ തന്നെ പെണ്‍വേഷം ചെയ്താല്‍ ചില ഗുണങ്ങളൊക്കെ ഉണ്ട്. ഒന്നാമത് സ്ത്രീ ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്‍കുന്ന പണവും അവരെ കൊണ്ടു പോകാനുള്ള റിസ്‌കും ലാഭിക്കാം. രണ്ടാമതായി ദ്വയാര്‍ഥ പ്രയോഗം നടത്തിയാലും കാണികള്‍ക്ക് ചൊരുക്കില്ല. എന്തും പറയാനുള്ള ലൈസന്‍സാണ് പുരുഷന്‍മാരുടെ പെണ്‍വേഷം. പിന്നെ കമലഹാസനും ഞാനുമായുള്ള ബന്ധവും ഇതാണ്. അദ്ദേഹം സിനിമയില്‍ പെണ്‍വേഷം ചെയ്തു, ഞാന്‍ സ്റ്റേജില്‍ പെണ്‍വേഷം കെട്ടി.പെണ്‍വേഷം കൊണ്ട് ഗുണവും ചില ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. പിന്നെ ചില കുസൃതികളും.

‘ഒരു ദിവസം തിരുവനന്തപുരത്തായിരുന്നു പരിപാടി. രാത്രി വൈകിയാണ് മടക്കം. പെണ്‍വേഷം കെട്ടാനായി തേച്ച ലിപ്സ്റ്റിക്കും കണ്‍മഷിയുമൊക്കെ എത്ര മായ്ച്ചാലും പോകില്ല. ഏതാണ്ട് വശപ്പിശക് ലൂക്കിലാണ് എന്റെ നില്‍പ്പ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ എത്തിയപ്പോള്‍ മുതല്‍ ഒരാള്‍ പിന്നാലെയാണ്. അന്പതിനോട് അടുത്ത് പ്രായം വരും. ഭയങ്കര അടുപ്പം. തൊട്ടും തലോടിയും ഒപ്പം നില്‍ക്കുകയാണ്. ആയാളുടെ പരവേശവും മറ്റും കണ്ടപ്പോള്‍ എനിക്കും രസം തോന്നി. ഇയാളെ ഒന്ന് കളിപ്പിച്ചാലോ?ഞാനും സഹകരിച്ചു.

അപ്പോഴാണ് കണ്ടക്ടറുടെ വരവ്. ഇതോടെ ആയാള്‍ ചെവിയില്‍ രഹസ്യമായി ചോദിച്ചു ‘എവിടേക്കാണ് ടിക്കറ്റ് എടുക്കേണ്ടത്.’ ചേട്ടന്റെ ഇഷ്ടം എന്നു പറഞ്ഞതും അയാള്‍ പറഞ്ഞു, രണ്ടു കൊട്ടാരക്കര… പിന്നെയും പ്രണയ പരവശനായി ചേട്ടന്‍ നിന്നു. ഒടുവില്‍ കൊട്ടാരക്കര എത്തിയപ്പോള്‍ ഞാൻ ഇറങ്ങണം എന്നായി. ഇതോടെ കളി മതിയാക്കി. അല്‍പം ശബ്ദം ഉയര്‍ത്തി ഞാന്‍ പറഞ്ഞു, ചേട്ടന്‍ വിട്ടോ, ഞാന്‍ കോട്ടേത്തേക്കാ…!

മിമിക്രി വേദികളിൽ നിന്ന് ടിവി കോമഡി ഷോകളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച നസീർ പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. കോമഡി താരം എന്ന നിലയിൽ മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരനായ മാറിയിരിക്കുകയാണ് നസീർ സംക്രാന്തി. മലയാളി പ്രേക്ഷകർക്ക് ഏറ്റവും സുപരിചിതരായ കോട്ടയം നസീർ, കലാഭവൻ ഷാജോൺ, നാദിർഷ തുടങ്ങി നിരവധി കലാകാരന്മാരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള നസീറിനെ ആദ്യകാലങ്ങളിൽ മുഖ്യധാരയിൽ വലിയ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

അദ്ദേഹത്തിന്റെ കലാ ജീവിതത്തിലേക്ക് വലിയ വഴിത്തിരിവായത് മമ്മൂട്ടിയുമായുള്ള ബന്ധമാണെന്ന് ഇപ്പോൾ നസീർ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചത്. കലാഭവൻ ഷാജോൺ വഴിയാണ് മമ്മൂട്ടിയെ താൻ പരിചയപ്പെടുന്നത്.

പോത്തൻ വാവ എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടി ആദ്യമായി കാണുന്നത്. ‘ കൂടെ ഉണ്ടായിരുന്നു അവരൊക്കെ ഇപ്പോൾ സിനിമയിൽ ഉണ്ടല്ലോ നിനക്ക് അതിനൊന്നും ആഗ്രഹമില്ലേ’ എന്നായിരുന്നു മമ്മൂട്ടി തന്നോട് ചോദിച്ചത്. ആഗ്രഹമുണ്ട് എന്ന നസീർ മറുപടി പറഞ്ഞപ്പോൾ അങ്ങനെയെങ്കിൽ നീ ഇനി മുതൽ പെൺവേഷം കെട്ടി സ്കിറ്റ് കളിക്കുന്നത് നടത്തണമെന്ന് ആവശ്യപ്പെട്ടു. എങ്കിൽ നിനക്ക് ഒരു സിനിമയിൽ അവസരം ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

മമ്മൂട്ടിയുടെ വാക്കിനെ മാനിച്ചു കൊണ്ട് നസീർ പിന്നീട് പെൺവേഷം ചെയ്യുന്നത് നിർത്തി. തുടർന്ന് മമ്മൂട്ടി ചെയർമാനായുള്ള കൈരളി ചാനലിൽ കോമഡി പ്രോഗ്രാമിൽ തനിക്ക് ഒരു അവസരം നൽകിയത് മമ്മൂട്ടി തന്നെയാണ് എന്ന് നസീർ വെളിപ്പെടുത്തി.പിന്നീട് നിരവധി സിനിമകളിൽ തനിക്ക് അവസരം ലഭിക്കുന്നതിനു കാരണക്കാരനായത് മമ്മൂട്ടി ആണെന്നും തോപ്പിൽ ജോപ്പനിൽ വരെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ തനിക്ക് കഴിഞ്ഞു എന്നും നസീർ പറയുന്നു.

naseer sankranthi talk about mammootty

Sruthi S :