മകളോടൊപ്പം ചെസ്സ് കളിക്കുന്ന നരേന്‍; പണിയില്ലാത്ത സമയത്ത് ചെക്ക് കിട്ടുന്നുണ്ടലോ എന്ന് ജയസൂര്യ വൈറലായി ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് നരേന്‍. മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ പ്രിയപ്പെട്ട താരമായ അദ്ദേഹം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ കൂടി പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മകളോടൊപ്പം ചെസ്സ് കളിക്കുന്ന ചിത്രമാണ് നരേന്‍ പോസ്റ്റ് ചെയ്തത്. ഇതിന് റിപ്ലൈ ആയി ജയസൂര്യ കുറിച്ച കമന്റ് ചിരിയുളവാക്കി. നന്നായട , പണി ഇല്ലാതെ ഇരിക്കുമ്‌ബോള്‍ ഇങ്ങനെ എങ്കിലും ചെക്ക് കിട്ടുമല്ലോ എന്നാണ് ജയസൂര്യ കുറിച്ചത്. ഇതിന് മറുപടിയായി നരേന്‍ സത്യം ഇപ്പോള്‍ എങ്ങനെ എങ്കിലും ഒരു ചെക്ക് കിട്ടിയാല്‍ മതിയെന്നായി എന്നും കുറിച്ചു. രണ്ട്‌പേരുടെയും കമന്റുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Noora T Noora T :