നഞ്ചിയമ്മയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം.. ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു നഞ്ചിയമ്മ താമസിച്ചിരുന്നത്.

നഞ്ചിയമ്മയുടെ ഈ ദയനീയ അവസ്ഥ അറിഞ്ഞ ഫിലോകാലിയ ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്നഭവനം നിര്‍മ്മിച്ച് നൽകിയത്. മൂന്നു മാസം മുൻപ് തറക്കല്ലിട്ട വീടിന്റെ പണി പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം നഞ്ചിയമ്മയ്ക്ക് കൈമാമാറുകയായിരുന്നു.

അട്ടപ്പാടിയിലെ നക്കുപതി ഊരിൽ ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നഞ്ചിയമ്മ താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാർഡുകൾ സൂക്ഷിക്കാൻ പോലും വീട്ടിൽ ഇടമില്ലെന്ന് നഞ്ചിയമ്മ പലപ്പോഴും സങ്കടം പറഞ്ഞിരുന്നു. അവാർഡുകൾ വീട്ടിൽ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ ദയനീയ അവസ്ഥ കണ്ട് ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് വീട് പണിയാൻ തയ്യാറായി വന്നത്. കഴിഞ്ഞ ദിവസം നഞ്ചിയമ്മ പുതിയ വീട്ടിൽ താമസമാക്കി. പഴയ വീടിന്‍റെ തൊട്ടടുത്ത് തന്നെയാണ് വീട് പണിതിരിക്കുന്നത്. ഇനി ദേശീയ അവാർഡ് ഉൾപ്പെടെ വിലപ്പിടിപ്പുള്ളതൊക്കെ ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാം.

അയപ്പനും കോശിയിലെ ‘കളക്കാത്ത സന്ദന’ എന്ന ഗാനം എഴുതി ആലപിച്ചതോടെയാണ് പാലക്കാട് അട്ടപ്പാടി നക്കുപതി ഊരിലെ നഞ്ചയമ്മയെ മലയാളികൾ അറിഞ്ഞുതുടങ്ങിയത്. പിന്നീട് ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു

അടുത്തിടെ നഞ്ചിയമ്മ ‘സിഗ്നേച്ചർ’ എന്ന ചിത്രത്തിൽ പാടിയ ‘അട്ടപ്പാടി സോംഗ്’ ദിലീപ് പുറത്തുവിട്ടിരുന്നു. ഊര് മൂപ്പൻ തങ്കരാജ് മാഷാണ് ഈ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്. എറണാകുളത്തു വെച്ച് നടന്ന ചടങ്ങിൽ നഞ്ചിയമ്മ, സംവിധായകൻ മനോജ്‌ പാലോടൻ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി.എം.ഐ., അരുൺ ഗോപി, മ്യൂസിക് ഡയറക്ടർ സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. നഞ്ചിയമ്മയെ അരുൺ ഗോപിയും ദിലീപും ചേർന്ന് പൊന്നാടയണിയിച്ചതിനു ശേഷമാണ് നഞ്ചിയമ്മയും ദിലീപും ചേർന്ന് പാട്ട് റിലീസ് ചെയ്തത്.

Noora T Noora T :