അട്ടപ്പാടിയുടെ നഞ്ചമ്മ സ്വന്തം യൂട്യൂബ് ചാനലുമായി എത്തുന്നു

ഒറ്റ പാട്ടിലൂടെ അട്ടപ്പാടിയുടെ നഞ്ചിയമ്മ കേരളക്കരയുടെ നഞ്ചിയമ്മയായി മാറുകയായിരുന്നു. പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷത്തിലെത്തുന്ന “അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കലക്കാത്ത’ എന്നു തുടങ്ങുന്ന പാട്ട് പാടി മലയാളികളുടെ ഹൃദയത്തിൽ ചേക്കേറുകയായിരുന്നു

ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് സ്വന്തം യൂട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് അട്ടപ്പാടിയുടെ സ്വന്തം കലാകാരി. കഴിഞ്ഞ ദിവസമാണ് നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്തത്. അട്ടപ്പാടിയുടെ പാട്ടുകളും ഒപ്പം തനത് കൃഷി രീതികൾ ,ജീവിതാനുഭവങ്ങൾ ,പാചക രീതികൾ ,തനതു വൈദ്യം എന്നിവയൊക്കെയാണ് ചാനലിലൂടെ നഞ്ചമ്മ പങ്കുവയ്ക്കുക.

അമ്മയുടെ വേറിട്ട ശബ്ദവും ആലാപനവും മാത്രമല്ല ആ സംസാരവും എപ്പോഴും പുഞ്ചിരിക്കുന്ന മുഖവും മനസ്സിൽ നിന്ന് മായുകയില്ല.ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ

Ayyappanum Koshiyum Movie Kalkkatha Song Fame Nanjamma Launchers Youtube Channel……

Noora T Noora T :