തെലുങ്ക് സിനിമയില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ. തെലുങ്ക് വ്യവസായത്തില്‍ ഏറ്റവും അധികം പണം വാരി പടങ്ങള്‍ ഉള്ളത് ബാലയ്യയ്ക്കാണ്. മാസ് മസാല പടങ്ങളാണ് അദ്ദേഹം ചെയ്യാറുള്ളത്. താരം അഭിനയിച്ച ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അഖണ്ഡ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയമായിരുന്നു.
ഇപ്പോഴിതാ, തനിക്ക് തെലുങ്കിലെ യുവതാരമായ ഒരാളായോട് ക്രഷ് ഉണ്ടെന്ന് പറയുകയാണ് ബാലയ്യ. ഇദ്ദേഹം അടുത്തു ഉള്ളപ്പോള്‍ സംസാരിക്കുവാന്‍ പോലും പലര്‍ക്കും പേടിയാണ്. കാരണം വളരെ പെട്ടെന്ന് മുന്‍ശുണ്ട്ടി എടുക്കുന്ന ഒരു വ്യക്തിയാണ് ബാലയ്യ. പലരോടും അദ്ദേഹം ദേഷ്യപ്പെട്ടിട്ടുണ്ട്.
ഇതിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഉള്ളില്‍ സ്‌നേഹം മാത്രമാണെന്ന് ആരാധകര്‍ പറയുന്നത്. രണ്ട് യുവതാരങ്ങള്‍ ഇദ്ദേഹത്തോട് ചോദിച്ച ചോദ്യവും അതിന് ഇദ്ദേഹം നല്‍കിയ മറുപടിയുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. താങ്കളുടെ ക്രഷ് ആരാണ് എന്നായിരുന്നു ഇദ്ദേഹത്തോട് യുവതാരങ്ങള്‍ ചോദിച്ചത്. ഒട്ടും മടിയില്ലാതെ അദ്ദേഹം അതിന് ഉത്തരവും നല്‍കി.
രശ്മിക മന്ദാന എന്നായിരുന്നു ബാലകൃഷ്ണ ചോദ്യത്തിന് നല്‍കിയ ഉത്തരം. ഉത്തരം കേട്ട് എല്ലാവരും അമ്പരന്നിരിക്കുകയാണ്. എങ്കിലും തന്റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതോടെ രശ്മികയുടെ ക്രഷ് ആരായിരിക്കുമെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.