നിങ്ങളെ അതിഭീകരമായി മിസ്സ് ചെയ്യും: വിജയനിര്‍മ്മലയെക്കുറിച്ച് മരുമകള്‍ നമ്രത ശിരോദ്ക്കര്‍

വിജയ നിർമല ഗാരു എന്റെ 14 വര്‍ഷത്തെ വിവാഹജീവിതത്തിലെ സഹയാത്രികയായിരുന്നു ,’ കഴിഞ്ഞ ദിവസം അന്തരിച്ച ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ വി​ജ‍​യ നി​ർ​മ​ലയെ ഓർക്കുകയാണ് നടി നമ്രത ശിരോദ്കർ. നമ്രതയുടെ ഭര്‍ത്താവും തെലുങ്ക്‌ സൂപ്പര്‍ താരവുമായ മഹേഷ്‌ ബാബുവിന്റെ രണ്ടാനമ്മയാണ് വിജയ നിര്‍മ്മല. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കഴിഞ്ഞ ബുധനാഴ്ച ( ജൂൺ 27) ആണ് വിജയ നിർമല മരിക്കുന്നത്.

“എന്നെ സംബന്ധിച്ചിടത്തോളം അവർ സമ്പന്നയായ ഒരു സ്ത്രീയായിരുന്നു. എന്റെ 14 വര്‍ഷത്തെ വിവാഹജീവിതത്തിലെ സഹയാത്രിക. സ്നേഹവും കരുതലും ഊഷ്മളതയും പകർന്നൊരു ആത്മാവായിരുന്നു അവർ. അവർ കരുത്തയായിരുന്നു, ധീരയും രസികയും ജീവിതത്തോട് ആസക്തിയുള്ള​ ഒരാളായിരുന്നു, ജീവിതത്തോടുള്ള അവരുടെ അഭിനിവേശം വിട്ടുവീഴ്ചയില്ലാത്തതായിരുന്നു. കാഴ്ചപ്പാടുകളുള്ള, കാലത്തിനു മുന്നെ സഞ്ചരിച്ച വ്യക്തിയായിരുന്നു അവർ. ഇതാണ് എനിക്ക് വിജയ നിർമല ഗാരു,” ഇൻസ്റ്റഗ്രാമിൽ നമ്രത ശിരോദ്കർ കുറിച്ചതിങ്ങനെ.

കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും കരുത്ത പകർന്ന സാന്നിധ്യമായിരുന്നു വിജയ നിർമലയെന്നും അന്ത്യയാത്രയിൽ സ്നേഹവും പ്രാർത്ഥനകളും അർപ്പിക്കുന്നുവെന്നും നമ്രത കൂട്ടിച്ചേർക്കുന്നു. ” നിങ്ങളെ അതിഭീകരമായി മിസ്സ് ചെയ്യും വിജയ നിർമല ഗാരു. ഇനിയൊരിക്കലും നിങ്ങളെ കാണാനാവില്ലെന്നത് യഥാർത്ഥത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല.”

തമിഴ്നാട്ടില്‍ ജനിച്ച വിജയ നിര്‍മല തമിഴ് ചിത്രമായ മച്ചാ രേഖൈ (1950) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അന്ന് ഏഴ് വയസ് മാത്രമായിരുന്നു പ്രായം. തെലുങ്കില്‍ രംഗുള രതനം ആണ് ആദ്യ ചിത്രം. പിന്നീട് തെലുങ്കിലെ ഹിറ്റ് ചിത്രങ്ങളിലെ സ്ഥിരം നായികയായി വിജയ നിര്‍മല. 1964ല്‍ പ്രേം നസീറിനൊപ്പം മലയാള സിനിമയായ ഭാര്‍ഗവി നിലയത്തില്‍ നായികയായി അഭിനയിച്ച് താരപദവിയിലേക്ക് ഉയര്‍ന്നു. 1967ല്‍ പി.വേണു സംവിധാനം ചെയ്ത ‘ഉദ്യോഗസ്ഥ’ എന്ന ചിത്രത്തിലും പ്രേം നസീറിന്റെ നായികയായി.

ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​നി​മ സം​വി​ധാ​നം ചെ​യ്ത വ​നി​ത എ​ന്ന ഗി​ന്ന​സ് റെക്കോ​ർ​ഡി​ന് ഉ​ട​മ കൂ​ടി​യാ​ണ് വി​ജ​യ നി​ര്‍​മ​ല. 47 ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​ർ സം​വി​ധാ​നം ചെ​യ്ത​ത്. 25 ഓ​ളം മ​ല​യാ​ള സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ വ​നി​താ സം​വി​ധാ​യി​ക എ​ന്ന നേ​ട്ട​വും ഇ​വ​രു​ടെ പേ​രി​ലാ​ണ്.

namrata shirodkar talk about vijaya nirmala

Sruthi S :