തനിക്ക് നമിത എന്ന പേര് വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്, പേര് മാറ്റണമെന്ന് തോന്നുമ്പോള്‍ ഓര്‍മ്മ വരുന്നത് ആ മുഖമാണെന്നും നമിത പ്രമോദ്

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേര് മാറ്റണമെന്ന് തോന്നുമ്പോള്‍ തനിക്ക് അമ്മാവന്റെ മുഖം ഓര്‍മ്മ വരുമെന്നാണ് നമിത പ്രമോദ് പറയുന്നത്. തനിക്ക് നമിത എന്ന പേര് വന്നതിന് പിന്നില്‍ ഒരു കഥയുണ്ടെന്നും അഭിമുഖത്തില്‍ നമിത പറഞ്ഞു.

തനിക്ക് നമിത എന്ന് പേരിട്ടത് അമ്മാവനാണ്. അതുകൊണ്ട് തന്നെ പേര് മാറ്റണം എന്ന് തോന്നുമ്പോള്‍ അദ്ദേഹത്തിന്റെ മുഖമാണ് മനസ്സിലേയ്ക്ക് വരുന്നത്. തന്‍ ജനിക്കുന്നതിന് മുന്‍പ് അമ്മാവന് ഒരു പെണ്‍കുട്ടിയെ ഭയങ്കര ഇഷ്ടമായിരുന്നു. അവര്‍ ഒരു ആങ്കറായിരുന്നു. എല്ലാ ദിവസവും അവരുടെ പ്രോഗാം കാണാന്‍ വേണ്ടി മാത്രം അമ്മാവന്‍ ടിവി വെച്ചിരിക്കുമായിരുന്നെന്നും നമിത പറഞ്ഞു.

പിന്നീട് അവര്‍ വിവാഹം കഴിച്ച് പോയപ്പോള്‍ ആ വിഷമത്തിലാണ് അമ്മാവന്‍ തനിക്ക് നമിത എന്ന പേരിട്ടത്. അത്രയും ഇമോഷണലായിട്ട് അദ്ദേഹം ഇട്ട പേര് മാറ്റുന്നത് ശരിയല്ലല്ലോ എന്ന് ഓര്‍ത്താണ് പേര് മാറ്റാത്തതെന്നും നമിത കൂട്ടിച്ചേര്‍ത്തു.

അതേസമയം, നാദിര്‍ഷയുടെ സംവിധാനത്തില്‍ ജയസൂര്യ നായകനായെത്തുന്ന ‘ഈശോ’യാണ് നമിതയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നമിത മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

Vijayasree Vijayasree :