‘ജാതിയിലും മതത്തിലും വലിയ കാര്യമില്ല;വാപ്പയുടേയും ഉമ്മയുടേതും ഇന്റര്‍കാസ്റ്റ് മാരേജായിരുന്നു;എന്റെ ഉമ്മ ഹിന്ദുവാണ്;മനസ് തുറന്ന് നജീം അർഷാദ്

കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ നജീം എത്തിയിരുന്നു. അതിലെ വിധികര്‍ത്താക്കളില്‍ ഒരാളായ സംഗീത സംവിധായകന്‍ ശരത് വേദിയിലേക്കെത്തിയ നജീമിനെ കണ്ട് സംഗീത സംവിധായകന്‍ ശരത് നജീമിനോട് ‘സലാം’ പറഞ്ഞതിന് പിന്നാലെ ‘ഓം നമഃശിവായ’ എന്നു കൂടി പറഞ്ഞു. അതോടെ അമ്ബരന്ന കാഴ്ചക്കാര്‍ക്ക് വേണ്ടി അധികം ആര്‍ക്കും അറിയാത്ത തന്റെ ജിവിത കഥ നജീം പങ്കുവച്ചു. ‘ഓം നമശിവായ എന്നു പറഞ്ഞതിനൊരു കാരണമുണ്ട്. എന്റെ ഉമ്മ ഹിന്ദുവാണ്. വാപ്പയുടേയും ഉമ്മയുടേതും ഇന്റര്‍കാസ്റ്റ് മാരേജായിരുന്നു. ഉമ്മച്ചി പിന്നീട് കണ്‍വേര്‍ട്ടഡായി.’-നജീം പറഞ്ഞു. ‘ജാതിയിലും മതത്തിലും വലിയ കാര്യമില്ല. അതെല്ലാം കളഞ്ഞ് മനുഷ്യനെ മനുഷ്യനായി കാണാന്‍ ശ്രമിക്കുക. അവര്‍ ഒരുമിച്ചതിനാലാണ് മുത്തുപോലെ പാടുന്ന നജീമിനെ നമുക്കു ലഭിച്ചത്.’ശരത്ത് കൂട്ടിച്ചേര്‍ത്തു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് നജീം അര്‍ഷാദ്.

najeem arshad- opens up about life

Noora T Noora T :