ആടുജീവിതം കഥയിലെ യഥാര്‍ത്ഥ കഥാപാത്രമായ നജീബിന് സ്‌നേഹ സമ്മാനവുമായി ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. നോവലിന്റെ കവര്‍പേജും നജീബിന്റെ മുഖവും ചേര്‍ത്ത സ്‌നേഹശില്പം നജീബിന്റെ വീട്ടിലെത്തി സുരേഷ് സമ്മാനിച്ചു. സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുന്‍പേ ഡാവിഞ്ചി സുരേഷ് നിര്‍മിച്ചതാണ് ഈ ശില്പം.
ആടുജീവിതം നോവലിന്റെ കവര്‍പേജിനെയും നോവലില്‍ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയതിനെയും ആസ്പദമാക്കി നജീബിന്റെ മുഖവും കൂടി ഉള്‍പ്പെടുത്തി ആണ് ശില്പം തയ്യാറാക്കിയത്.
കമ്പി, തകിട് ഷീറ്റുകള്‍, ഫൈബര്‍ എന്നിവ ഉപയോഗിച്ച് നാലടിയോളം ഉയരത്തിലാണ് ശില്പം നിര്‍മിച്ചത്. കലാകാരന്മാരുടെ കൂട്ടായ്മയായ എക്‌സോട്ടിക് ഡ്രീംസിലെ കലാകാരന്മാരും സുരേഷിനോടൊപ്പം ഉണ്ടായിരുന്നു. റിയാസ് മാടവന, കലേഷ് പൊന്നപ്പന്‍ എന്നിവര്‍ വരച്ച ചിത്രങ്ങളുംനജീബിന് സമ്മാനിച്ചു.