പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് നാദിർഷ. സേഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള പോസ്റ്റുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുനന്ത്. ഇപ്പോഴിതാ നാദിർഷ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ പെങ്ങളുടെ മകൾ വിടപറഞ്ഞുവെന്ന് ദുഃഖവാർത്തയാണ് താരം പങ്കുവെച്ചത്.
എൻ്റെ പെങ്ങളുടെ മകൾ അലീന ഷമീർ (24) വിട പറഞ്ഞു. എന്നാണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ച് കുറിച്ചത്. നാദിർഷയുടെ ഏക സഹോദരി ഷൈല ഷമീറിന്റെ മകളാണ് അലീന. വൈക്കം മുഹമ്മദ് ബഷീർ റോഡിലായിരുന്നു താമസം. ഖബറടക്കം ബുധനാഴ്ച 11ന് ഇടപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
അതേസമയം, നാദിർഷ തന്റെ സിനിമാ തിരക്കുകളിലുമാണ്. നടൻ, സംവിധായകൻ, ഗാന രചയിതാവ്, ഗായകൻ എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരം. 2015 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിർഷ സിനിമ സംവിധായകനാകുന്നത്.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ നമിത പ്രമോദ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഈ ചിത്രത്തിലൂടെ ജനപ്രിയ സംവിധായകൻ എന്ന പേര് നാദിർഷയ്ക്ക് ലഭിക്കുകയായിരുന്നു. അമർ അക്ബർ അന്തോണിക്ക് ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രവും നാദിർഷ സംവിധാനം ചെയ്തു.
അമർ അക്ബർ അന്തോണിക്ക് വേണ്ടി തിരക്കഥ എഴുതിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജുമായിരുന്നു രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനും വേണ്ടി തിരക്കഥ എഴുതിയത്. ഈ ചിത്രവും വൻ വിജയം നേടിയിരുന്നു. 2019 ൽ മേരാനാ ഷാജിയെന്ന ചിത്രവും 2021ൽ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രവും നാദിർഷ സംവിധാനം ചെയ്തിരുന്നു. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ.