മകള്‍ക്കൊപ്പം ആദ്യമായി ഒരു വേദിയില്‍ പാടാന്‍ കഴിഞ്ഞതില്‍ സന്തോഷം പങ്കുവെച്ച് നാദിര്‍ഷ

മിമിക്രിയിലൂടെ എത്തി, ഇന്ന് മലയാള സിനിമയില്‍ സംവിധായകനായും നടനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് നാദിര്‍ഷ. മകള്‍ക്കൊപ്പം ആദ്യമായി വേദിയില്‍ പാടാന്‍ കഴിഞ്ഞതില്‍ സന്തോഷം പങ്കിടുകയാണ് ഗായകനും സംവിധായകനുമായ നാദിര്‍ഷ. മസ്‌കറ്റില്‍ നടന്ന പരിപാടിയ്ക്കിടയിലാണ് മകള്‍ ആയിഷ വേദിയിലെത്തി നാദിര്‍ഷയ്ക്ക് ഒപ്പം പാടിയത്.

രണ്ടു പെണ്‍മക്കളാണ് നാദിര്‍ഷയ്ക്ക്, ആയിഷയും ഖദീജയും. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു ആയിഷയുടെ വിവാഹം. കാസര്‍ഗോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്ല ഗേറ്റിന്റെ മകന്‍ ബിലാല്‍ ആണ് ആയിഷയെ വിവാഹം ചെയ്തിരിക്കുന്നത്.

ദിലീപിന്റെയും മഞ്ജുവാര്യരുടേയും മകള്‍ മീനാക്ഷിയുടെയും നടി നമിത പ്രമോദിന്റെയും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ആയിഷയും ഖദീജയും. ഈ ചങ്ങാതിക്കൂട്ടത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്.

Vijayasree Vijayasree :