നാദിർഷായുടെ മൂന്നാമത്തെ ചിത്രമായ മേരാ നാം ഷാജി റിലീസിന് തയ്യാറെടുക്കുകയാണ്. ഏപ്രിൽ അഞ്ചിന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മൂന്നു ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി പറയുന്നത്.
എടുത്ത രണ്ട് ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററാക്കിയ നാദിര്‍ഷയുടെ മൂന്നാമത്തെ ചിത്രത്തിലും ആരാധകർക്ക് വൻ പ്രതീക്ഷയാണ്.
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും കഴിയുന്ന മൂന്ന് ഷാജിമാരുടെ ജീവിതത്തിലൂടെയാണ് മേരാ നാം ഷാജി കടന്നുപോകുന്നത്. തിരുവനന്തപുരത്തുള്ള ഷാജിയായി ബൈജു സന്തോഷും കൊച്ചിക്കാരന്‍ ഷാജിയായി ആസിഫ് അലിയും വേഷമിടുന്നു.
നര്‍മത്തിന്റെ അകമ്പടിയിലാണ് കഥ മുന്നോട്ടുപോകുന്നത്, സിറ്റുവേഷന്‍ കോമഡികള്‍ക്കാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അവധിക്കാലത്ത് കുടുംബസമേതം ചിരിച്ചാസ്വദിക്കാനുള്ള വക മേരാ നാം ഷാജി നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷഎന്ന് കോഴിക്കോട് ഷാജിയായി വേഷമിടുന്ന ബിജു മേനോൻ പറയുന്നു.
എന്നാൽ ഈ ചിത്രം ഒരു തരത്തിൽ നാദിര്ഷാക്ക് ഒരു കടം വീട്ടൽ കൂടിയാണ്. നാദിർഷായുടെ ആദ്യ ചിത്രമായ അമർ അക്ബർ അന്തോണിയിൽ പ്രധാന വേഷത്തിൽ തീരുമാനിച്ചിരുന്നത് ആസിഫ് അലിയെ ആയിരുന്നു.
എന്നാൽ എന്തോ സാഹചര്യത്തിൽ അഥിതി വേഷത്തിലേക്ക് ആസിഫ് മാറുകയായിരുന്നു . ആ പരിഭാവം ആസിഫ് അലിക്കുണ്ടായിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും മേരാ നാം ഷാജിയിൽ നല്ലൊരു വേഷം നൽകി ആ കടം വീട്ടിയിരിക്കുകയാണ് നാദിർഷ.
nadirsha and asif ali – mera naam shaji movie