‘മേരാ നാം ഷാജി ‘;ഇത് വരെ ഉള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്തം. ഒരുപാട് ആലോചിച്ചു തയാറാക്കിയ സ്ക്രിപ്റ്റ് – നാദിർഷ പറയുന്നു

ആസിഫ് അലി ബിജു മേനോൻ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ‘മേരാ നാം ഷാജി ‘. വ്യത്യസ്ത സ്ഥലങ്ങളിൽ ഉള്ള മൂന്ന് ഷാജി മാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .ബി രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് .

ഇത് വരെ ഉള്ള തന്റെ ചിത്രങ്ങളിൽ നിന്നും ഒരുപാട് പാഠങ്ങൾ പഠിക്കാൻ ആയി എന്നും ആ പാഠങ്ങൾ ഉൾക്കൊണ്ട് ആണ് ഈ ചിത്രം ചെയ്യുന്നത് എന്നും നാദിർഷ പറയുന്നു .മുൻപത്തെ ചിത്രങ്ങളിൽ സൗഹൃദവും കുടംബവും ഒക്കെ ആയിരുന്നു പ്രമേയം .എന്നാൽ മേരാ നാം ഷാജി എന്ന ചിത്രത്തിൽ ഇതിൽ നിന്ന് എല്ലാം വ്യത്യസ്തമായി ഒരു പരിചയവും ഇല്ലാത്ത വ്യത്യസ്ത ഇടങ്ങളിൽ ഉള്ള ഷാജി എന്ന് പേരുള്ള മൂന്നു പേരുടെ കഥ ആണ് പങ്കു വക്കുന്നത് .

മറ്റു ചിത്രങ്ങളെ പോലെ തന്നെ സ്ക്രിപ്റ്റിൽ ഒരുപാട് ശ്രദ്ധ നൽകിയിട്ടുണ്ട് എന്ന് നാദിർഷ പറയുന്നു .പല തവണ എഡിറ്റ് ചെയ്താണ് സ്ക്രിപ്റ്റ് പൂർത്തിയാക്കിയത് .കോമഡിക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ഒരു ഫാമിലി എന്റെറ്റൈനെർ തന്നെയാകും ഈ ചിത്രം .

നിഖില വിമൽ ആണ് ചിത്രത്തിൽ ആസിഫ് അലിയുടെ നായിക ആയി എത്തുക .വിനോദ് ഇല്ലംപിള്ളിയാണ് ക്യാമറ . നാദിർഷായുമായി ആദ്യമായാണ് വിനോദ് ഇല്ലമ്പിളി ഒന്നിക്കുന്നത്. ബിജു മേനോൻ , ആസിഫ് അലി , ബൈജു എന്നിവർക്കൊപ്പം നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. മൈഥിലി ഒരു തിരിച്ചു വരവ് നടത്തുകയാണ് മേരാ നാം ഷാജിയിലൂടെ . ഏപ്രിൽ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത് .

nadirsha about mera naam shaji

Abhishek G S :