മലയാളികൾക്ക് പ്രിയങ്കരനാണ് നടനും സംവിധായകനുമായ നാദിര്‍ഷ. അദ്ദേഹത്തിന്റെ വർത്തകൾക്കെല്ലാം വളരെപ്പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം വൈറലാകാറുണ്ട്.
ഇപ്പോഴിതാ ഒരു വ്യാജ വർത്തയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് താരം പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനലിൽ വന്ന വർത്തയ്‌ക്കെതിരെയാണ് താരം രൂക്ഷഭാഷയിൽ പ്രതികരിച്ചത്.
താരത്തിന്റെ പോസ്റ്റിൽ വ്യാജ വാര്‍ത്തയും പങ്കുവച്ചിട്ടുണ്ട്. ”മഞ്ജു വാര്യര്‍ ഒരുപാട് മാറിപ്പോയി. പഴയ കാര്യങ്ങളെല്ലാം മറന്നു. ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു നാദിര്‍ഷ” എന്നായിരുന്നു വാര്‍ത്ത. ഇതിനു മറുപടി നാദിർഷ നൽകിയത് ഇങ്ങനെയാണ്.
”ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ…ഏതായാലും റീച്ച് കിട്ടാൻ എന്ത് തറവേലയും കാട്ടുന്ന നിങ്ങൾക്ക് എൻ്റെ നടുവിരൽ നമസ്ക്കാരം” എന്നാണ് നാദിര്‍ഷ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്.
അതേസമയം മഞ്ജു വാര്യരെക്കുറിച്ച് താന്‍ പറയാത്തൊരു കാര്യം വാര്‍ത്തയായി നല്‍കിയതിനെതിരെയാണ് നാദിര്‍ഷ രംഗത്തെത്തിയത്. ഇങ്ങനൊരു കാര്യം താനും മഞ്ജു വാര്യരും അറിഞ്ഞിട്ടില്ലെന്നാണ് നാദിര്‍ഷ ഇതിലൂടെ വ്യക്തമാക്കുന്നത്.