സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ നടിമാർ അഡ്ജസ്റ്റ്മെൻ്റ് ചെയ്യുന്നു; യൂട്യൂബർക്കെതിരെ പരാതി നൽകി നടികർ സംഘം

സിനിമാ മേഖലയിലെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിന്നാരോപിച്ച് യൂട്യൂൂർക്കെതിരെ പരാതി നൽകി തമിഴ് താര സംഘടനയായ നടികർ സംഘം. സംഘടനയുടെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻ്റ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റി അധ്യക്ഷയായ നടി രോഹിണിയാണ് പരാതി നൽകിയിരിക്കുന്നത്.

സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ നടിമാർ അഡ്ജസ്റ്റ്മെൻ്റ് ചെയ്യുന്നു എന്ന ആരോപണത്തിലാണ് ഡോക്ടർ കാന്തരാജിനെതിരെ രോഹിണി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ എ അരുണിനാണ് പരാതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ 13 നാണ് സംഭവം.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും കേരളത്തിൽ അതിൻ്റെ സ്വാധീനത്തെക്കുറിച്ചും സംസാരിച്ച ഡോക്ടർ, തമിഴ് സിനിമാ മേഖലയിലും സ്ത്രീകൾ സിനിമയിലെ വേഷങ്ങൾക്കായി ‘അഡ്ജസ്റ്റ്മെൻ്റ്’ ചെയ്യാൻ തയ്യാറാകുന്നുവെന്നാണ് പറയുന്നത്.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് യൂട്യൂബ് ചാനലുകൾക്ക് നൽകിയ ഒന്നിലധികം അഭിമുഖങ്ങളിൽ കാന്തരാജ് സംസാരിച്ചിട്ടുണ്ടെന്നും ഇവയിൽ പല നടിമാരെയും പേരെടുത്ത് മോശമായി പറഞ്ഞുവെന്നുമാണ് പരാതിയിലുള്ളത്.

ഡോക്ടർ കാന്തരാജ് പ്രമുഖ ദ്രാവിഡ സൈദ്ധാന്തികൻ ആണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ ഇയാൾ ചർച്ചകളിൽ പങ്കെടുക്കാറുണ്ട്. ഇയാളുടെ യൂട്യൂബ് വീഡിയോകൾ വളരെ പ്രസിദ്ധമാണ്. അതേസമയം ഇയാളുടെ ഭാഗത്ത് നിന്നും നേരത്തെയും സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്.

Vijayasree Vijayasree :