അശോകൻ വീടുനോക്കാൻ ഏൽപ്പിച്ച ബ്രോക്കർ വിളിച്ചു. കൂടാതെ രണ്ടുപേരും കൂടി വീടുനോക്കാൻ പോവുകയും അവിടത്തെ സ്ഥലം ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഇത് കഴിഞ്ഞാണ് അശോകനും അശ്വതിയ്ക്കും മനസിലാവുന്നത് ഈ സ്ഥലത്തിന്റെ ഉടമസ്ഥൻ അശോകന്റെ സ്കൂൾ പ്രിൻസിപ്പൽ ആണെന്ന്. സ്ഥലം വാങ്ങാൻ പോകുന്നത് അശോകനാണെന്ന് അറിഞ്ഞപ്പോൾ പ്രിൻസിപ്പൽ പറയുന്നുണ്ട് അശോകന്റെ വരുമാനം എത്രയാണെന്ന് എനിക്കറിയാമെന്നും, സ്ഥലത്തിന്റെ വില 30 ലക്ഷം രൂപയാണ്. അതുകൊണ്ട് അശോകന് ഇത് വാങ്ങാൻ കഴിയില്ല. അതുകൊണ്ട് ഇത് വേണ്ടന്ന് വെക്കുന്നതാണ് നല്ലതെന്നുമുള്ള സംസാരമായിരുന്നു പിന്നീട് നടന്നത്. പ്രിൻസിപ്പൽ പറഞ്ഞ ഉടൻ തന്നെ അശോകൻ പറഞ്ഞത് അഡ്വാൻസ് തുക നാളെയും മുഴുവൻ തുക ഒരാഴ്ചയ്ക്കുള്ളിലും തരാമെന്ന്. എന്നാൽ ഈ കുരുക്ക് പോരാഞ്ഞിട്ട് ഇപ്പൊ അടുത്ത കുരുക്കിലോട്ടാണ് അശോകൻ പോകുന്നത്.
Athira A
in serial story review
അശ്വതിയുടെ ആ തിരിച്ചറിവ് ! അശോകൻ പാഠം പഠിക്കുമോ ? സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് മുറ്റത്തെമുല്ല
-
Related Post