എല്ലാം മാറിമറിയുന്നു,പൊട്ടിത്തെറിച്ച് അശ്വതി..! സംഘർഷഭരിത നിമിഷത്തിൽ മുറ്റത്തെമുല്ല

ജ്യോതിയ്ക്കും അനന്ദുവിനും കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷത്തിലാണ് നമ്മളെ മണിമംഗലം തറവാട്. ആ സന്തോഷ വാർത്ത അറിഞ്ഞാണ് അശോകനും അശ്വതിയും ചേർന്ന് മണിമംഗലം തറവാട്ടിലേക്ക് പോയത്. പക്ഷേ അവിടെ ചെന്നത് ഈ സന്തോഷ വാർത്ത അറിഞ്ഞതുകൊണ്ട് മാത്രമല്ല പുതിയ കാറെടുത്തെന്നും അതിനെച്ചുറ്റിപ്പറ്റിയുള്ള പൊങ്ങച്ചങ്ങളും പറയാൻ കൂടിയാണേ. അശോകനും അശ്വതിയും പൊന്നുമോളും വന്നതിൽ എല്ലാവരും വളരെ സന്തോഷത്തിലാണ്. എന്നാൽ അശോകന്റെ പെട്ടന്നുള്ള ഈ ഉയർച്ചയിൽ അവരെല്ലാവരും സന്തോഷത്തിലും ആണ് അതെ സമയം അവരുടെയല്ലാം മനസ്സിൽ ആദിയുമാണ്. ഇതെല്ലാം തിരിച്ച് പോകുന്ന വഴിയിൽ അശോകനോട് അശ്വതി പറയുന്നുമുണ്ട് പക്ഷെ ആ സംസാരത്തിനിടയിലാണ് അത് സംഭവിച്ചത്.

വീഡിയോ കാണാം

Athira A :