ലോക്ഡൗണിലെ വീട്ടിലിരുപ്പ് ആത്മവിശ്വാസം നൽകി; തനിക്കുണ്ടായ മാറ്റത്തെക്കുറിച്ച് മുത്തുമണി പറയുന്നു

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച താരമാണ് മുത്തുമണി. ലോക്ക് ഡൗണിൽ വിരസത മാറ്റാൻ താരങ്ങളെല്ലാം വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ മുത്തുമണി തിരക്കിലായിരുന്നു. താന്‍ ലോക്ഡൗണ്‍ ദിവസങ്ങള്‍ പലകാരണങ്ങളാല്‍ മുടങ്ങി പോയ പിഎച്ച്ഡി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പഠനത്തിന് വേണ്ടിയാണ് മാറ്റിവച്ചതെന്ന് മുത്തുമണി തുറന്ന് പറയുകയാണ്. പുതിയ ലോകം കൊറോണ എന്ന മഹാമാരിക്ക് ശേഷം കടന്നുവരുമെന്ന പ്രതീക്ഷിയിലാണ് താനെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് മുത്തുമണി.

‘വീട്ടിലിരുന്നപ്പോള്‍ മാധ്യമവാര്‍ത്തകള്‍ പലതും വേദനിപ്പിച്ചെങ്കിലും മഹാമാരിക്ക് ശേഷം പുതിയ ലോകം കടന്നുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. പലതും പഠിക്കാനുള്ള സമയമായിരുന്നു. വീട്ടിലെ ജോലികളെല്ലാം ചെയ്തു തീര്‍ത്തിട്ട് രാവിലെ ജോലിക്ക് പോകുന്നവരുണ്ട്. ഇവര്‍ അവധി ദിനങ്ങളിലും വീട്ടു ജോലികളെല്ലാം പെട്ടെന്ന് തീര്‍ക്കുമ്പോള്‍ എന്തിന് വേണ്ടി എന്ന് സംശയം തോന്നാം. ബാക്കിയുള്ള സമയം അവര്‍ അവര്‍ക്ക് വേണ്ടി മാറ്റിവയ്ക്കുകയാണ്.

പണ്ടുകാലത്ത് അധ്യാപകരൊക്കെ വിവര ശേഖരണത്തിനായി ഉപയോഗിക്കും. അത് അനുകരിക്കാന്‍ ഞാനും ശ്രമം നടത്തുകയായിരുന്നു. ഈ ലോക്ഡൗണ്‍ കാലത്ത് രാവിലെ തന്നെ പണികളൊക്കെ തീര്‍ത്തു പഠനത്തിന് സമയം കണ്ടെത്തി. പല കാരണങ്ങളാല്‍ നീണ്ടു പോയ പിഎഎച്ച്ഡി ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയും. ആത്മവിശ്വാസം നല്‍കിയത് ലോക്ഡൗണിലെ വീട്ടിലിരുപ്പാണ്’.

anu mol

Noora T Noora T :