കൊവിഡ് പശ്ചാത്തലത്തില്‍ മലയാളത്തിലെ രണ്ടാമത്തെ ഒ.ടി.ടി റിലീസ് മ്യൂസിക്കല്‍ ചെയര്‍

കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളെല്ലാം അടച്ചിട്ടതോടെ, റീലീസ് മുടങ്ങിയ അവസരത്തിലാണ് ഒ.ടി.ടിയുടെ സാദ്ധ്യതകളെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ചിന്തിച്ച് തുടങ്ങിയത്. ഒ.ടി.ടിയില്‍ ആദ്യം റിലീസ് ചെയ്ത മലയാള ചിത്രം സൂഫിയും സുജാതയുമാണ്. ഇപ്പോള്‍ ഇതാ മലയാളത്തില്‍ രണ്ടാമത്തെ ഒ.ടി.ടി റിലീസ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്ബിലേക്ക് നാളെയെത്തുന്നു. സ്‌പൈറോഗിറയുടെ ബാനറില്‍ അലന്‍ രാജന്‍ മാത്യു നിര്‍മ്മിച്ച് വിപിന്‍ ആറ്റ്‌ലീ സംവിധാന ചെയ്യുന്ന മ്യൂസിക്കല്‍ ചെയറാണ് ഒ.ടി.ടി വഴി റിലീസിന് ഒരുങ്ങുന്നത്. ഹോംലി മീല്‍സ്,ബെന്‍,വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിന്‍ ആറ്റ്‌ലീയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

മാര്‍ട്ടിന്‍ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മാര്‍ട്ടിനുള്ളതിനാല്‍ മരണഭയം എപ്പോഴും മാര്‍ട്ടിനെ വേട്ടയാടുകയാണ്.മരണത്തിന്റെ കാരണം തേടിയുള്ള മാര്‍ട്ടിന്റെ യാത്രയാണ് മ്യൂസിക്കല്‍ ചെയറിന്റെ പ്രമേയം.

മെയിന്‍ സ്ട്രീം ടി വി ആപ്പിലൂടെ ലോകത്തിന്റെ ഏതുകോണിലിരുന്നും റിലീസ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.മൊബൈല്‍,ടാബ് ,ലാപ്‌ടോപ്പ് വഴി കുടുംബത്തോടൊപ്പം വീട്ടിലിരുന്നും ചിത്രം കാണാന്‍ സാധിക്കും എന്നുള്ളതാണ് ഈയൊരു സംവിധാനത്തിന്റെ സവിശേഷത. സിനിമയുടെ തനത് ഭംഗി നിലനിര്‍ത്താന്‍ നാല്‍പ്പതു രൂപയ്ക്ക് ഡിജിറ്റല്‍ ടിക്കറ്റ് വഴിയാകും സിനിമ കാണാന്‍ സാധിക്കുക. ഇന്ത്യ ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളില്‍ രണ്ട് അമേരിക്കന്‍ ഡോളര്‍ നല്‍കിയാല്‍ സിനിമ ആസ്വദിക്കാം.

Noora T Noora T :